നടിമാരെപ്പോലെ സുന്ദരികളാകണമെന്ന് പറയുന്നവരോട്! വീഡിയോ പങ്കുവെച്ച് വരലക്ഷ്മി

ശക്തമായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാർ. സിനിമയിലെ പോലെ തന്നെ വരലക്ഷ്മിയുടെ ശക്തമായ. നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ എവിടേയും യാതൊരു മടിയും കൂടാത തുറന്ന് പറയും. സെലിബ്രിറ്റി സ്റ്റാറ്റസ് നോക്കാതെയാണ് പലപ്പോഴും അഭിപ്രായങ്ങൾ തുറന്നു പറയുന്നത്. ഇത് വലിയ ചർച്ചയാകാറുണ്ട്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേക്കപ്പിനെ കുറിച്ചുള്ള വരലക്ഷ്മിയുടെ വീഡിയോയാണ്. സിനിമ താരങ്ങളെ പോലെ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇതിനായി നടിമാരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം അനുകരിക്കാറുണ്ട്. കൂടാതെ താരങ്ങളുടെ ബ്യൂട്ടി സീക്രട്ട് അറിയാനും അതു പോലെ പകർത്താനും ശ്രമിക്കാറുണ്ട്. ഇപ്പോഴിത നടിമാരുടെ സൗന്ദര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വരലക്ഷ്മി ശരത്ത് കുമാർ.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം സൗന്ദര്യ രഹസ്യം പുറത്തു വിട്ടിരിക്കുന്നത്.

ഒരുപാട്  പ്രവർത്തിയുടെ ഫലം

ഒരുപാട് പ്രവർത്തിയുടെ ഫലമായിട്ടാണ് നടിമാർ സുന്ദരിമാരായി നിങ്ങളുടെ മുന്നിൽ എത്തുന്നത്. ഞങ്ങൾ ഉറക്കം എഴുന്നേൽക്കുന്നത് സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് തങ്ങൾ ഇങ്ങനെയാകുന്നത്. നടിമാരെ പോല ഗ്ലാമറായി നടക്കണമെന്ന് വിചാരിക്കുന്നവരോട് ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ നിങ്ങൾ എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും- വരലക്ഷ്മി പറയുന്നു.

 നടിയെ  സമ്മതിക്കണം

ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും വരലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. എത്രത്തോളം മേക്കപ്പ് പ്രോസസിലൂടെയാണ് താരങ്ങൾ തങ്ങളുടെ മുന്നിൽ എത്തുന്നതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. എന്തായാലും താരത്തിന്റെ തുറന്നു പറച്ചിലിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരത്തിലുളള ഒരു പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പല താരങ്ങളും തങ്ങളുടെ സൗന്ദര്യ രഹസ്യം മാക്കി വയ്ക്കാറാണ് പതിവ്. മേക്കപ്പിനെ കുറിച്ച് അധികമാരും വെളിപ്പെടുത്താറില്ല. ഇത്തരത്തിൽ തുറന്നു പറയാൻ കാണിച്ച താരത്തിന്റെ ധൈര്യത്തെ പ്രശംസിക്കുന്നുണ്ട്.

സ്വയം തിരിച്ചറിയാതെ പോകുന്നു

ഇതിനു മുൻപ് നടി കാജൽ അഗർവാളും സമാനമായ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ആളുകൾക്ക് സ്വയം തിരിച്ചറിയാതെ വരുമ്പോഴാണ് ബാഹ്യസൗന്ദര്യത്തിൽ ഭ്രമം കണ്ടെത്തുന്നതും സൗന്ദര്യ വസ്തുക്കളുടെ പിന്നാലെ പോകുന്നതും. സൗന്ദര്യ സംരക്ഷണത്തിനായി കോടികളാണ് നമ്മൾ പലപ്പോഴും ചെലവാക്കുന്നത്.- നടി കുറിച്ചു. ഇതിനോടൊപ്പം മേക്കപ്പ് ലെസ്സായ ചിത്രവും താരം പങ്കുവെച്ചിരുന്നു.

  മേക്കപ്പിലല്ല വ്യക്തിത്വം

സ്വന്തം സൗന്ദര്യത്തി ഭ്രമിക്കുന്നവരാണ് ഭൂരിഭാഗ പേരും. നമ്മൾ ആരാണെന്നുള്ള യാഥാർഥ്വത്തം മനസ്സിലാകുമ്പോഴാണ് യഥാർഥ സന്തോഷം നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത്. നിങ്ങളിലെ യഥാർഥ സൗന്ദര്യം എപ്പോൾ തിരിച്ചറിയുന്നോ അപ്പോൾ മാത്രമേ നിങ്ങൾ ആരാണെന്നുള്ള സത്യം മനസിലാക്കാൻ സാധിക്കുകയുള്ളൂ. മേക്കപ്പിന് നമ്മുടെ ബാഹ്യസൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും. എന്നാൽ ഒരിക്കൽ പോലും നമ്മുടെ വ്യക്തിത്വം നിർവചിക്കാൻ സാധിക്കില്ല- കാജൽ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X