»   »  മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

Posted By:
Subscribe to Filmibeat Malayalam

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ശേഷം അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് വേതാളം. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങി മണിക്കൂറകള്‍ക്കം തന്നെ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിയ്ക്കുകയാണ്. അമേരിക്കന്‍ ഗായികയായ ടെയ്‌ലോര്‍ സ്വിഫ്റ്റ് വീഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്‌തോടെയാണ് യൂട്യൂബില്‍ പുതിയ റെക്കോഡ് എഴുതപ്പെട്ടത്

യൂട്യൂബില്‍ ടീസര്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂര്‍ ഒന്ന് കഴിയുമ്പോഴേക്കും അമ്പതിനായിരത്തില്‍ അധികം ലൈക്കുകള്‍ ലഭിച്ചിരുന്നു. ടോയ്‌ലോര്‍ സ്വീഫ്റ്റ് വീഡിയോ ഷെയര്‍ ചെയ്തതോടെ ആ വഴി ലഭിച്ച ലൈക്കുകള്‍ 34 ആയിരത്തില്‍ അധികമാണ്. ഏഴ്‌ലക്ഷത്തിലധികം പേര്‍ ഇതിനോടകം ടീസര്‍ കണ്ട് കഴിഞ്ഞു. ച്ിത്രത്തെ കുറിച്ച് കൂടുതല്‍ വായിക്കൂ, സ്ലൈഡുകളിലൂടെ...

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

വേതാളം എന്ന പേര് രാഘവ ലോറന്‍നേരത്തെ തന്റെ ഒരു ചിത്രത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തതായിരുന്നു. എന്നാല്‍ സിനിമ നടന്നില്ല. അജിത്തിന് വേണ്ടി യാതൊരു മടിയും കൂടാതെ ലോറന്‍സ് വേതാളം എന്ന പേര് വിട്ടുകൊടുത്തു.

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം.

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

അജിത്തിന്റെ ലുക്കാണ് ഈ ചിത്രത്തിലെയും കാര്യം. സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ തലയും സിക്‌സ്പാക്ക് ബോഡിയും പരുക്കന്‍ ശബ്ദവുമാണ് ട്രെയിലറിലെ ആകര്‍ഷണം

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

ശ്രുതി ഹാസന്‍ നായികയാകുന്ന ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്.

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

ജില്‍ എന്ന തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കബീര്‍ സിംഗ് തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ് വേതാളത്തിലൂടെ

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

വീരം എന്ന ചിത്രത്തിന് ശേഷം ഹാസ്യതാരം വിദ്യുലേഖ വീണ്ടും അജിത്തിനൊപ്പം എത്തുകയാണ്. വേതാളത്തില്‍ പക്ഷെ മര്‍മപ്രധാനമായ വേഷമാണ് വിദ്യുലേഖ കൈകാര്യം ചെയ്യുന്നത്.

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

ചിത്രത്തിലെ സംഗീതമൊരുക്കാനുള്ള അവസരം ആദ്യം ലഭിച്ചത് ജിവി പ്രകാശിനായിരുന്നു. എന്നാല്‍ പാട്ടിന് പുറമെ അഭിനയത്തിലും ശ്രദ്ധകൊടുത്ത ജിവി പ്രകാശ് തിരക്കായതോടെ ആ അവസരം അനിരുദ്ധിന് ലഭിയ്ക്കുകയായിരുന്നു

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

മാധവ് കര്‍ക്കി വിവേകാണ് ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും വരികളെഴുതുന്നത്

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീപാവലി റിലീസായി ചിത്രം എത്തും.

മണിക്കൂറുകള്‍ക്കകം റെക്കോഡ് കീഴടക്കി അജിത്തിന്റെ വേതാളം; കാണൂ

ചിത്രത്തിന്റെ ടീസര്‍ കാണൂ

English summary
The official teaser of Thala Ajith's Vedalam was released at the stroke of midnight (October 8th) and the 45 seconds video has already smashed a certain record, earlier set by American singer Taylor Swift in the video sharing website YouTube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam