»   » പ്രഭുദേവ ചിത്രത്തില്‍ വേദിക, വേദിക ഒരു ഭാഗ്യ നടിയോ?

പ്രഭുദേവ ചിത്രത്തില്‍ വേദിക, വേദിക ഒരു ഭാഗ്യ നടിയോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രഭുദേവ അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വേദിക നായികയായി എത്തുന്നു. വിനോദ് രാജാണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ഇമോഷണല്‍ ത്രില്ലറാണെന്നാണ് അറിയുന്നത്.

രാഷ്ട്രീയക്കാരനും നടനുമായ ഇസാരി വേലന്റെ ചെറുമകന്‍ വരുണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്തംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

vedika-prabhudeva

പരദേശി,കാവ്യതലൈവന്‍ എന്നീ ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും വളരെ പ്രാധാന്യമുള്ള വേഷമാണ് വേദിക അവതരിപ്പിക്കുന്നത്. തന്റെ അഭിയ കഴിവുകള്‍ പ്രകടിപ്പിക്കാനാകുന്ന വേഷങ്ങള്‍ കിട്ടുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്നും വേദിക പറയുന്നു.

ശിലിംഗ എന്ന കന്നട ചിത്രത്തിലാണ് വേദിക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ പൃഥിരാജിന്റെ നായികയായും വേദിക ഒരു ചിത്രത്തില്‍ അഭിനയിക്കും.

English summary
Vedhika is going places with a number of good roles coming her. Coming up is a movie produced by Prabhudeva. The movie will be an emotional thriller and is being directed by Vinod Jayaraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam