»   » ഫഹദിന്റെ ആദ്യ തമിഴ് ചിത്രം, വേലൈക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!!!

ഫഹദിന്റെ ആദ്യ തമിഴ് ചിത്രം, വേലൈക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!!!

By: Karthi
Subscribe to Filmibeat Malayalam

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായ ഫഹദ് ഫാിസിലിന്റെ തമിഴ് അരങ്ങേറ്റം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ശിവകാര്‍ത്തികേയനും നയന്‍താരയും നായിക നായകന്മാരായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദിന്. ഏറെക്കാലത്തിന് ശേഷം സ്‌നഹയ്ക്ക് തമിഴിലേക്കുള്ള മടങ്ങിവരവ് കൂടെയാണ് ചിത്രം. തനി ഒരുവന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍.

മമ്മൂട്ടിയുമല്ല ദിലീപുമല്ല, പ്രിയന്റെ അടുത്ത നായകന്‍ തമിഴില്‍ നിന്ന്... തല്‍ക്കാലം ബോളിവുഡിലേക്കില്ല

ഇതായിരുന്നു ആ കാരണം, ഒടുവില്‍ ശ്രീദേവി മൗനം വെടിഞ്ഞു!!! ശിവകാമിയെ എന്തിന് നിരസിച്ചു???

Velaikaaran

തനി ഒരവനിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന് സമാനമായ സ്റ്റൈലിഷ് വില്ലനായിട്ടാണ് ഫഹദ്  എത്തുന്നത്. ഫഹദിന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും വേലൈക്കാരനിലെ വില്ലന്‍. തനി ഒരുവനിലേപ്പോലെ നിലവിലെ സാമൂഹിക വിഷയങ്ങള്‍ തന്നെയാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഭക്ഷണത്തിലെ മായം ചേര്‍ക്കലിനെതിരെ പോരാടുന്ന ഒരു ചേരിക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍...

പ്രകാശ് രാജ്, ആര്‍ജെ ബാലാജി, തമ്പി രാമയ്യ, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വിക്കുന്നത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ്  ചിത്രം നിര്‍മിക്കുന്നത്.

English summary
Mollywood’s most promising young actor Fahadh Faasil’s Kollywood entry is highly anticipated by the audience. He is making his debut appearance in Tamil cinema by playing the antagonist in Thani Oruvan director Mohan Raja’s upcoming movie titled as Velaikaaran.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam