»   » പ്രണയവും പാട്ടും വ്യത്യസ്ത അനുഭൂതിയാണ്! അതിനെ സ്‌നേഹിക്കുന്നവര്‍ക്കായി വേലൈക്കാരനിലെ പാട്ടിതാ...

പ്രണയവും പാട്ടും വ്യത്യസ്ത അനുഭൂതിയാണ്! അതിനെ സ്‌നേഹിക്കുന്നവര്‍ക്കായി വേലൈക്കാരനിലെ പാട്ടിതാ...

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും പുറത്ത് വിട്ട ഇരയ്‌വാ എന്‍ ഇരയ്‌വാ എന്ന് തുടങ്ങുന്ന വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയുടെയും സൂപ്പര്‍ ലുക്കിലുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ഫ്രീക്കനായി നീരജ് മാധവ്! പ്രണയവും, വിപ്ലവവുമായി പെണ്‍കുട്ടികളെ വീഴ്ത്തുമോ നീരജ്?

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രറാണ് ലിറിക്കല്‍ വീഡിയോയില്‍ പാടിയിരിക്കുന്നതും കംപോസ് ചെയ്തിരിക്കുന്നതും. 10 ലക്ഷം കാഴ്ചക്കാരെ നേടിയ കാര്യം അനിരുദ്ധ് പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു 50 ലക്ഷം പേരും പാട്ട് എറ്റെടുത്ത വിവരം പുറത്ത് വന്നതും. 

വേലൈക്കാരന്‍

ശിവകാര്‍ത്തികേയനും നയന്‍താരയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

5 മില്യണ്‍


ദിവസങ്ങള്‍ക്കുള്ളില്‍ പാട്ട് കണ്ടവരുടെ എണ്ണം അമ്പത് ലക്ഷം കഴിഞ്ഞിരിക്കുകയാണ്. 24 എഎം സ്റ്റൂഡിയോസിന്റെ കീഴില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രറാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

മോഹന്‍രാജയുടെ സിനിമ

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രം സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളിലെക്കെത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഡിസംബറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഫഹദ് ഫാസിലിന്റെ സിനിമ


മലയാളത്തില്‍ അഭിനയം കൊണ്ട് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍


ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. സ്‌നേഹ, പ്രകാശ് രാജ്, നവീന്‍ നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Iraiva lyrical video from Sivakarthikeyan starrer Velaikkaran movie has crossed 5 million views. Mohan Raja has made it sure that Nayanthara is given more importance in this movie unlike Thani Oruvan. Velaikkarana is set to hit the screens in december.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X