»   » ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കേരളത്തിലേക്ക് എത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!

ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കേരളത്തിലേക്ക് എത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!

Posted By:
Subscribe to Filmibeat Malayalam

തമിഴ് താരങ്ങളിലെ യുവ തലമുറയില്‍ കേരളത്തിലും സ്വീകാര്യതയുള്ള രണ്ട് താരങ്ങളാണ് ശിവകാര്‍ത്തികേയനും വിജയ് സേതുപതിയും. ശിവകാര്‍ത്തികേയകന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പ്രേക്ഷക സ്വീകാര്യത ഏറെ ലഭിച്ചത് റെമോ എന്ന ചിത്രത്തില്‍ നിന്നായിരുന്നു.

ഇത് വെറും മാഷല്ല, ഗുണ്ടാ മാഷാ! മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ് ട്രെയിലര്‍

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍, പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍!

ശിവകാര്‍ത്തികേയന് പുറമെ ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റമെന്ന നിലയ്ക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധ നേടുന്ന ചിത്രമാണ് വേലൈക്കാരന്‍. ഡിസംബര്‍ 22ന് തിയറ്ററിലേക്ക് എത്തുന്ന ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണ്.

റെക്കോര്‍ഡ് തുകയ്ക്ക്

കേരളത്തില്‍ ഒരു ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണ് വേലൈക്കാരന് ലഭിച്ചിരിക്കുന്നത്. 2.30 കോടി രൂപയ്ക്കാണ് എസ്പിഐ സിനിമാസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം

ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റം എന്ന നിലയ്ക്കും കേരളത്തില്‍ വേലൈക്കാരന് മാര്‍ക്കറ്റുണ്ട്. കേരളത്തില്‍ ഫഹദിനും നയന്‍താരയ്ക്കുമുള്ള മാര്‍ക്കറ്റാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ചിത്രത്തിന്റെ വിതരണആവകാശം സ്വന്തമാക്കാന്‍ എസ്പിഐ സിനിമാസിനെ പ്രേരിപ്പിച്ചത്.

ഓഡിയോ റിലീസ്

ഡിസംബര്‍ മൂന്നിനായിരുന്നു ചിത്രത്തിന്റെ ഓഡിയോ റിലീസ് അത്യാഡംബരപൂര്‍വ്വം നടത്തിയത്. അനിരുദ്ധ് ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. അടുത്തിടെ ഇറങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് അനിരുദ്ധ് ആയിരുന്നു.

മോഹന്‍രാജ

തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കരന്‍. പ്രേക്ഷകരുടെ പ്രിയ നായകനായ അരവിന്ദ് സ്വാമിയെ ശക്തനായ വില്ലനായി അവതരിപ്പിച്ച സിനിമയായിരുന്നു തനി ഒരുവന്‍. അത് തന്നെയായിരുന്നു വേലൈക്കാരനിലെ ഫഹദിന്റെ കഥാപാത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതും.

English summary
Velaikkaran Kerala distribution rights bagged for a record price.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X