ഫഹദ് ഉണ്ടായിട്ടും രക്ഷപ്പെട്ടില്ല, അഭിപ്രായം നേടിയിട്ടും വേലൈക്കാരന് കേരളത്തില്‍ കൈപൊള്ളി?
ഫഹദ് ഉണ്ടായിട്ടും രക്ഷപെട്ടില്ല, അഭിപ്രായം നേടിയിട്ടും വേലൈക്കാരന് കേരളത്തില്‍ കൈപൊള്ളി
ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വേലൈക്കാരന്‍. കേരളത്തിലും മികച്ച കളക്ഷനും അഭിപ്രായവും നേടിയ തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ രാജ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്. ശിവകാര്‍ത്തികേയനും നയന്‍താരയും നായികനായകന്മാരായ ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു ഫഹദ് ഫാസിലിന്. കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായവും ലഭിച്ചു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പുറത്ത് വരുന്ന അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്രിസ്തുമസ് റിലീസുകള്‍ക്കൊപ്പമായിരുന്നു വേലൈക്കാരന്‍ കേരളതത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം അവസാനിപ്പിച്ച ചിത്രം ആകെ നേടിയത് 1.75 കോടി രൂപയാണ്. 77 കോടിയാണ് തിയറ്ററില്‍ നിന്നും ലഭിച്ച ഷെയര്‍. 2.30 കോടി രൂപയ്ക്കാണ് വേലൈക്കാരന്റെ കേരളത്തിലെ വിതരണാവകാശം എസ്പിഐ സിനിമാസ് സ്വന്തമാക്കിയത്. ഇ ഫോര്‍ എന്റെര്‍ടെയിന്‍മെന്റിലൂടെയായിരുന്നു ചിത്രം വിതരണത്തിന് എത്തിച്ചത്. ഒന്നരക്കോടിയോളം രൂപയാണ് കേരളത്തില്‍ ചിത്രത്തിനുണ്ടായ നഷ്ടം. അതേ സമയം കേരളത്തിന് പുറത്ത് ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. ആദ്യവാരം തന്നെ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.

റെമോ എന്ന ചിത്രത്തിന് ശേഷം കേരളത്തിലും ഏറെ ആരാധകരുള്ള തമിഴ് താരമായി ശിവകാര്‍ത്തികേയന്‍ മാറിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രം കേരളത്തില്‍ പ്രദര്‍ശത്തിന് എത്തിയത്. നയന്‍താരയ്‌ക്കൊപ്പം സ്‌നേഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. കഥാരപാത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചാണ് സ്‌നേഹ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. 18 ദിവസം ഷൂട്ട് ചെയ്തിട്ടും സ്‌നേഹയുടെ രംഗങ്ങള്‍ അഞ്ച് മിനിറ്റ് മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇത് വിവാദമായി മാറിയിരുന്നു. ഒടുവില്‍ സംവിധായകന്‍ മോഹന്‍ രാജ സ്‌നേഹയോട് മാപ്പ് പറയുകയും ചെയ്തു.
വേലൈക്കാരന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന ചിത്രമാണ് ഫഹദിന്റെ പുതിയ മലയാളം റിലീസ്.


Click it and Unblock the Notifications











