വേലൈക്കാരന്‍ ഫഹദ് ഫാസിലോ ശിവകാര്‍ത്തികേയനോ? സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്ത്!!

തനി ഒരുവൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മാസ് ചിത്രവുമായി സംവിധായകൻ മോഹൻ രാജ വരാൻ പോവുകയാണ്. മലയാളത്തിനും സിനിമ പ്രിയപ്പെട്ടതായിരിക്കും. കരാണം ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരൻ. സിനിമയുടെ പുതിയൊരു ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

velaikaran

24 എഎം സ്റ്റുഡിയോസിന്റെ കീഴില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രറാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഡിസംബർ അവസാനത്തോട് കൂടി റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരുന്നു. തെരുവിന് പ്രധാന്യം കൊടുത്ത് നിർമ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി ഒർജിലിനെ കടത്തി വെട്ടുന്ന സെറ്റ് ഇടുകയായിരുന്നു. പുറത്ത് വന്ന പാട്ടുകളും പോസ്റ്ററകളും ഇതിനകം പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.

ശിവകാര്‍ത്തികേയനും നയന്‍താരയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്‌നേഹ, പ്രകാശ് രാജ്, നവീന്‍ നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X