»   » ശിവകാര്‍ത്തികേയനും നയന്‍സും എത്താന്‍ അല്‍പം വൈകും, വേലൈക്കാരന്‍ റിലീസ് നീട്ടി

ശിവകാര്‍ത്തികേയനും നയന്‍സും എത്താന്‍ അല്‍പം വൈകും, വേലൈക്കാരന്‍ റിലീസ് നീട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമെന്ന രീതിയില്‍ ഇതിനോടകം തന്നെ ചിത്രത്തിന് വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ട്. നയന്‍താരയും ശിവകാര്‍ത്തികേയനും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് അരങ്ങേറുന്നത്. 24 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. രണ്ട് പാട്ടുകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ്.

സെപ്റ്റംബര്‍ 29 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പറഞ്ഞ തീയതിയില്‍ ചിത്രം തിയേറ്ററിലേക്ക് എത്താത്തതിനു പിന്നിലുള്ള കാരണവും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ദീപാവലി, വിജയദശമി നാളുകളില്‍ നിരവധി സിനിമകളില്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്.

Velaikkaran

ക്രിസ്മസ് ലക്ഷ്യമാക്കിയാണ് വേലൈക്കാരന്റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ച് ആസ്വദിക്കാന്‍ കഴിയാവുന്ന തരത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

English summary
velaikkaran Release date postponed, here is the raeson.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam