തെരുവിലെ ജീവിതം ഓര്‍ജിനിലായി ചിത്രീകരിച്ചു! ഫഹദിന്റെ ആദ്യ തമിഴ്ചിത്രം മേക്കിംഗ് വീഡിയോ പുറത്ത്!!
ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ഈ മാസം റിലീസിനെത്താൻ പോവുന്ന സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
തെരുവിലെ ജീവിതം സെറ്റിടുന്നതിന് പകരം ഓര്‍ജിനിലായി ചിത്രീകരിച്ചിരിക്കനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് സിനിമയുടെ സംവിധായകന്‍ പറയുന്നത്. സിനിമയ്ക്ക് റിയലസ്റ്റിക് ഫീല്‍ കിട്ടുന്നതിന് വേണ്ടി പത്ത് പതിനഞ്ച് തെരുവുകള്‍ കണക്കിലെടുത്ത് വെച്ചിരുന്നു. എന്നാല്‍ അതിലും നല്ലത് സെറ്റിടുകയാണെന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമയുടെ ബാക്ക് ഗ്രാന്‍ഡായ ഇതായിരുന്നു സിനിമയിലെ പ്രധാന ഘടകം. അതിന് വേണ്ടി 71 ഏക്കറിലായി ഒരു തെരുവിന്റെ സെറ്റ് ഇടുകയായിരുന്നു. അതില്‍ 3 മുതല്‍ നാല് വരെ ഏക്കറുകളിലാണ് വീടുകളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരു സെറ്റിടുന്നതിന് പകരം യഥാര്‍ത്ഥ തെരുവ് ജീവിതം ചിത്രീകരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications