ശിവകാര്‍ത്തികേയനെ ഫഹദ് 'ഓവര്‍ടേക്ക്' ചെയ്യുമോ.. വില്ലന്മാര്‍ക്ക് മാര്‍ക്കറ്റുണ്ട്!!
തമിഴ് സിനിമയില്‍ ഇപ്പോള്‍ നായകനെക്കാള്‍ കൂടുതല്‍ പ്രാധാന്യം വില്ലന്മാര്‍ക്ക് കിട്ടുന്ന സമയമാണിത്. പ്രത്യേകിച്ചും മോഹന്‍രാജ ചിത്രങ്ങളില്‍. തനി ഒരുവന്‍ എന്ന ചിത്രത്തില്‍ ജയം രവിയോളമോ, ജയം രവിയ്ക്ക് മുകളിലോ ആയിരുന്നു വില്ലനായി എത്തിയ അരവിന്ദ് സ്വാമി. ഇപ്പോഴിതാ വേലൈക്കാരനിലും.
തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ യൂത്ത് സ്റ്റാര്‍ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നതാണ് മലയാളികള്‍ക്ക് സന്തോഷം. ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്ത്രതില്‍ പ്രതി നായക വേഷമാണ് ഫഹദിന്.

51 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമേ ഫഹദ് എത്തുന്നുള്ളൂ, എന്നാല്‍ കൂടെ നായകനെ 'ഓവര്‍ടേക്ക്' ചെയ്യുന്ന വേഷമായിരിക്കും എന്ന സൂചന ടീസറില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്.
സ്‌നേഹ, പ്രകാശ് രാജ്, ആര്‍ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. 24 എഎം സ്റ്റുജിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. റാംജിയാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications