ബോക്‌സോഫീലെ വിഐപിയായി ധനുഷ്

By Aswathi

ഇടയ്‌ക്കൊന്ന് ബോളിവുഡ് വരെ പോയി വന്നെങ്കിലും ബ്രൂസ്ലി ധനുഷിന് തമിഴകത്ത് മാര്‍ക്കറ്റ് നഷ്ടമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപമെല്ലാം വേലയില്ലാ പട്ടത്താരി (വി ഐ പി) യിലൂടെ തിരിച്ചുപിടിക്കുകയാണ് ധനുഷ്. ഒറ്റ ദിവസം കൊണ്ട് തന്നെ ബോക്‌സോഫീസ് ശരിക്കും വി ഐ പി തന്നെയായി ധനുഷിന്റെ വേല ഇല്ലാ പട്ടത്താരി.

തമിഴകത്ത് മാത്രമല്ല കേരളത്തിലും കര്‍ണാടകത്തിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഗാനമാണ് ഒരു ഹൈലേറ്റ്. എന്നാലും തുടരെ തുടരെ ഫ്‌ളോപ്പുകള്‍ മാത്രമുണ്ടായിട്ടും എങ്ങനെ ഇങ്ങനെ കുതിച്ചു കയറി എന്നാണ് ചിലരുടെ സംശയം. ധനുഷിന്റെ 25-ാം ചിത്രമായ വേലിയില്ലാ പട്ടത്താരിയല്‍ അമല പോളാണ് നായിക.

തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

ധനുഷിന് തുടരെ തുടരെ ഫ്‌ളോപ്പുകളായതുകൊണ്ട് ആദ്യദിവസം ചിത്രത്തിന് ഒഴുക്ക് കിട്ടില്ലെന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം വെറുതെയാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന് കിട്ടുന്ന ഫീഡ്ബാക്ക് കാണിക്കുന്നത് അതാണ്.

എന്താണ് ആകര്‍ഷണം

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

മറ്റ് സിനിമകളിലെന്നപോലെ ധനുഷിന്റെ കിടിലന്‍ ഡയലോഗുകളാണ് ചിത്രത്തിന്റെ ഒരു ആകര്‍ഷണം. തന്മയത്വത്തോടെയുള്ള അഭിനയവും കൂടെ ആയപ്പോള്‍ അതൊരു മേന്മയായി.

സംഗീതം ഒരു പ്രധാനഘടകം

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

ചിത്രം പെട്ടന്ന പ്രേക്ഷകരിലെത്തിയതിന്റെ മുഖ്യകാരണം ചിത്രത്തിലെ പാട്ടാണ്. അനിരുദ്ധ് രവിചന്ദ്രന്റെയാണ് സംഗീതം. ചിത്രത്തിന്റെ ടീസറിനും നല്ല സ്വീകരണമാണ് ലഭിച്ചത്.

ധനുഷിന്റെ ചിത്രം

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ഒരു ഘടകമാണ്

 അമലപോളോ

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

വിവാഹ ശേഷം അമല പോള്‍ അഭിനയിച്ചു പറത്തിറങ്ങുന്ന ആദ്യത്തെ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഇക്കാര്യം കൊണ്ട് കേരളക്കാര്‍ക്കും പ്രിയപ്പെട്ടതായോ

കേരളത്തില്‍

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

തമിഴകത്ത് മാത്രമല്ല, കേരളത്തിലും ചിത്രത്തിന്റെ വലിയ ഫഌക്‌സ് ബോര്‍ഡുകള്‍ പൊന്തിയിട്ടുണ്ട്. തിയേറ്ററിലും വലിയ തള്ളിക്കയറ്റമാണ്. അറുപത് തിയേറ്ററുകളില്‍ ചിത്രം ആദ്യ ദിവസം പ്രദര്‍ശിക്കപ്പെട്ടുവത്രെ

കര്‍ണാടകത്തിലും

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

കേരളത്തിലും തമിഴിനാട്ടിലും എന്നപോലെ കര്‍ണാടകത്തിലും നല്ല സ്വീകരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

 ദേശീയ തലത്തില്‍

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

ഇന്ത്യയില്‍ മാത്രം നില്‍ക്കുന്നില്ല. ബോളിവുഡിലൊക്കെ അഭിനയിച്ചു വന്നയാളല്ലേ, ദേശീയ തലത്തിലും സിനിമ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. മലേഷ്യയിലും സിങ്കപ്പൂരിലും ചിത്രത്തിന് ആദ്യ ദിവസം മികച്ച പ്രതികരണമാണ് ലഭിച്ചത്.

എല്ലാ തരക്കാര്‍ക്കും

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

എല്ലാ തരക്കാര്‍ക്കും പെട്ടന്ന് അംഗീകരിക്കാന്‍ കഴിയുന്ന കഥയെന്നതാണ് മറ്റൊരു പ്രത്യേകത.

കുടുംബ ചിത്രം

ബോക്‌സോഫീലെ വിഐപിയായി ധനുഷ്

പ്രണയത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം കുടുംബപ്രേക്ഷകരെയും മുന്നില്‍ കണ്ടാണ് കഥയൊരുക്കിയിരിക്കുന്നത് എന്നത് തന്നെയാണ് വിജയത്തിന്റെ മറ്റൊരു കാരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X