തമിഴിലെ ആദ്യ പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇന്റര്‍നാഷണല്‍ നടനായ മലയാള താരം ആരാണെന്ന് അറിയാമോ?
മോഹന്‍രാജയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് വേലൈക്കാരന്‍. ഫഹദ് ഫാസില്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമ ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. അതിനിടെ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും മോഹന്‍രാജയും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.
തമിഴ് വായിക്കാനറിയില്ലാത്തത് കൊണ്ട് തമിഴില്‍ നിന്നും ഡയലോഗുകള്‍ പഠിച്ചതെങ്ങനെയാണെന്നുള്ള കാര്യം ഫഹദ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫഹദ് ഫാസില്‍ ഒരു ഇന്റര്‍നാഷണല്‍ നടന്റെ നിലവാരത്തിലേക്ക് എത്തിയിരിക്കുന്ന ആളാണെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്.

ഇന്റര്‍നാഷണല്‍ നടനാണ്
മറ്റൊരു ഭാഷയില്‍ പോയി അഭിനയിക്കുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ ഫഹദ് ഫാസില്‍ ഒരു ഇന്റര്‍നാഷണല്‍ ആക്ടറാണെന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. എന്നാല്‍ എങ്ങനെയാണ് അദ്ദേഹത്തെ അങ്ങനെ വിളിക്കുക എന്ന ചോദ്യത്തിന് ചുമ്മാ പറഞ്ഞതാണെന്നും അതില്‍ കയറി പിടിക്കല്ലേ എന്നുമാണ് ഫഹദ് പറയുന്നത്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് മോഹന്‍രാജയുടെ സിനിമയില്‍ നിന്നും തനിക്ക് അവസരം വന്നിരുന്നത്. അന്ന തനിക്കുള്ള ആവശ്യം ഇതുവരെ ചെയ്യാത്ത സിനിമ ചെയ്യണമെന്നായിരുന്നു. അങ്ങനെയാണ് വേലൈക്കാരന്‍ വരുന്നതെന്നാണ് ഫഹദ് പറയുന്നത്.

ഡയലോഗുകള്‍
സിനിമയിലേക്കുള്ള ഡയലോഗുകള്‍ പറയാന്‍ ഇത്തിരി കഷ്ടപ്പെട്ടിരുന്നെങ്കിലും തമിഴ് ഇംഗ്ലീഷിലെഴുതിയായിരുന്നു ഫഹദ് സിനിമയിലെ സംഭാഷണങ്ങള്‍ പഠിച്ചിരുന്നത്.

പ്രതീക്ഷകളുമായി വേലൈക്കാരന്‍
തമിഴില്‍ നിന്നും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലിന്‍ യു സര്‍ട്ടിഫിക്ക്റ്റ് കിട്ടിയിരിക്കുകയാണ്.

റിലീസിനെത്തുന്നു
മുമ്പ് പല തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും വേലൈക്കാരന്‍ ഇത്തവണത്തെ ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്. ഡിസംബര്‍ 22 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











