തമിഴ് നടനുമായി വർഷങ്ങളായി പ്രണയത്തിൽ, നടി നിക്കി ​ഗൽറാണി വിവാഹിതയാകുന്നു!

1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗൽറാണി. ഓലഞ്ഞാലി കുരുവി എന്ന് പാട്ട് 1983 സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരുന്നു. പാട്ട് വൈറലായതോടെ സിനിമാ പ്രേമികളുടെ മനസിൽ നായിക നിക്കി ​ഗൽറാണി കുടിയിരിപ്പായി. നിവിൻ പോളിയുടെ ബാല്യകാല സുഹൃത്തും പ്രണയിനിയുമായ മഞ്ജുളയായിട്ടാണ് 1983ൽ നിക്കി വേഷമിട്ടത്. സിനിമയിൽ അഭിനയിച്ചതിലൂടെ നിക്കിയ്ക്ക് ആ വർഷത്തെ ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങിയ സിനിമകളിലും പിന്നീട് താരം അഭിനയിച്ചു.

നിക്കിയുടെ കരിയറിലെ തന്നെ ആദ്യ സിനിമയും മലയാളത്തിൽ ആയിരുന്നു. മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്ത ശേഷമാണ് നിക്കി ​​ഗൽറാണിയെ തേടിയെ മറ്റ് ഭാഷകളിൽ നിന്നും അവസരങ്ങൾ വന്നത്. 1983യ്ക്ക് ശേഷം ഓം ശാന്തി ഓശാന എന്ന ചിത്രത്തിലാണ് നിക്കി ​ഗൽറാണി അഭിനയിച്ചത്. തെന്നൽ എന്ന കഥാപാത്രമായി ​ഗസ്റ്റ് റോളിലാണ് നിക്കി ഓം ശാന്തി ഓശാനയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ അഭിനയിച്ച ശേഷം നിക്കിക്ക് കന്നടയിലേക്കാണ് ക്ഷണം ലഭി‌ച്ചത്. അജിത്ത്, ജംബു സവാരി എന്നീ കന്നട സിനിമകളിലാണ് പിന്നീട് നിക്കി ​ഗൽറാണി അഭിനയിച്ചത്.

1983യിലൂടെ മലയാളത്തിൽ തുടക്കം

നിക്കിയുടെ മൂന്നാമത്തെ മലയാള ചിത്രം വെള്ളിമൂങ്ങയായിരുന്നു. ലിസ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ നിക്കി അവതരിപ്പിച്ചത്. വെള്ളിമൂങ്ങയിൽ ബിജു മേനോനായിരുന്നു നായകൻ. വെള്ളിമൂങ്ങ വലിയ ഹിറ്റായിരുന്നു. അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് നിക്കിയെ സ്വീകരിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് മലയാളത്തിൽ നിക്കി അഭിനയിച്ച് അവസാനം റിലീസ് ചെയ്‌ത സിനിമ. നിലവിൽ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് നിക്കി ഗൽറാണി. നിക്കി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തമിഴ് യുവ നടനാണ് താരത്തിന്റെ വരൻ. ഒരുമിച്ച് സിനിമകൾ ചെയ്തപ്പോൾ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. തമിഴ് ചലച്ചിത്ര താരം ആദിയാണ് നിക്കിയുടെ കാമുകനെന്നാണ് റിപ്പോർട്ട്.

തമിഴ് നടനുമായി പ്രണയത്തിൽ

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 2015ൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേയും. നടൻ ആദിയുമായുള്ള നിക്കി ഗൽറാണിയുടെ വിവാഹം ഉടൻ ഉണ്ടാകും. ആദ്യം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യമായി നിശ്ചയം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പിന്നീട് ആർഭാടമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് വിവാഹ ചടങ്ങുകളും നടത്തും. 2015ൽ പുറത്തിറങ്ങിയ യാഗവറിയനും നാൻ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അപ്പോൾ മുതൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു. അതിനിടയിൽ ഇരുവരും പ്രണയത്തിലായി എന്നാണ് ഗോസിപ്പുകൾ പറയുന്നത്.

വിവാഹം ഉടൻ

ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാൾ ആഘോഷത്തിൽ നിക്കി വിശിഷ്ടാതിഥിയായി പങ്കെടുത്തതും 2020ൽ ചർച്ചയായിരുന്നു. മറ്റ് സിനിമാ പ്രവർത്തകരൊന്നും ഇല്ലാതെ നിക്കി മാത്രം ആദിയുടെ കുടുംബത്തിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോകളും വൈറലായിരുന്നു. ശേഷം ഒരിക്കൽ ഹൈദരബാദ് എയർപോർട്ടിൽ വെച്ച് നിക്കിയേയും ആദിയേയും ഒരുമിച്ച് കണ്ടതും വാർ‌ത്തയായിരുന്നു. ആദിയ്ക്കും കുടുംബത്തിനുമൊപ്പമുള്ള നിക്കിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നിക്കിയും ആദിയും ഒതുവരെ പ്രതികരിച്ചിട്ടില്ല. തനിക്കൊരു പ്രണയമുണ്ടെന്നും ഉടൻ വിവാഹിതയാകുമെന്നും ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയുടെ പ്രൊമോഷൻ പരിപാടിക്കിടെ നിക്കി ​ഗൽറാണി വെളിപ്പെടുത്തിയിരുന്നു. ആരാണ് വ്യക്തിയെന്ന് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും അദ്ദേഹം ചെന്നൈ സ്വദേശിയാണെന്ന് താരം അന്ന് പറഞ്ഞിരുന്നു.

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X