»   » 60 കാരനായ സംവിധായകനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നു !!

60 കാരനായ സംവിധായകനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാതാരങ്ങളുടെ വിവാഹം പലപ്പോഴും വാര്‍ത്തായാവാറുണ്ട്. സിനിമാപ്രവര്‍ത്തകരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. വിവാഹവും വിവാഹ മോചനവുമെല്ലാം പലപ്പോഴും പാപ്പരാസികള്‍ പ്രചരിപ്പിക്കാറുമുണ്ട്.

വിവാദ സിനിമകളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍രെ വിവാഹവും വിവാദമായിരിക്കുകയാണിപ്പോള്‍. തന്റെ പുതിയ ചിത്രത്തിലെ നായികയെയാണ് സംവിധായകന്‍ ജീവിതസഖിയാക്കിയത്. 60 വയസ്സുകാരനായ വേലു പ്രഭാകരന്‍ 30 വയസ്സുകാരിയായ ഷേര്‍ലിയെ വിവാഹം ചെയ്തതിെനക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി

എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് നടക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന തനിക്ക് ഒരു കൂട്ടു വേണമന്ന് തോന്നിയ സമയത്താണ് കൂട്ടുകാരിയായി ഷേര്‍ലി എത്തിയത്.

മനസ്സിലാക്കുന്ന വ്യക്തി തന്നെ എത്തിയതില്‍ സന്തോഷം

ഭാര്യയുമായി വേര്‍ പിരിഞ്ഞതിന് ശേഷം ഒരു കൂട്ടു വേണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഷേര്‍ലിയെ പരിചയപ്പെട്ടത്. തന്നെ നന്നായി മനസ്സിലാക്കുന്ന വ്യക്തി തന്നെ കൂട്ടായി എത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് സംവിധായകന്‍ വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടി.

ഷേര്‍ലിക്കും പറയാനുണ്ട്

തന്നെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ സംവിധായകന്റെ ജീവിത പങ്കാളിയായതിനെക്കുറിച്ച് ഷേര്‍ലി തോമസും പറയുന്നുണ്ട്.

സിനിമയിലേക്ക് കൊണ്ടുവന്നയാള്‍

വേലു പ്രഭാകരന്‍ വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. സിനിമയിലേക്ക് കൊണ്ടുവന്നയാളെത്തന്നെ വിവാഹം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷേര്‍ലി പറഞ്ഞു.

English summary
Velu Prabhakaran and Shirley das talks about their marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam