»   » സില്‍ക്ക് സ്മിതയുമായുള്ള പ്രണയം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍

സില്‍ക്ക് സ്മിതയുമായുള്ള പ്രണയം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


വീണ്ടും സില്‍ക്കിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ വേലു പ്രഭാകറാണ് സില്‍ക്കുസ്മിതയുമായുണ്ടായിരുന്ന പ്രണയത്തെ സിനിമയാക്കുന്നത്. കടവുള്‍, കാതല്‍ കഥൈ എന്നീ വിവാദ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വേലു പ്രഭ.

ഒരു ഇയക്കുനരിന്‍ ഡയറി എന്നാണ് വേലു പ്രഭയുടെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ഹിന്ദിയിലും സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഇറങ്ങിയിരുന്നു. ഡേട്ടി പിക്ചര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്.

silk-smitha

തനിയ്ക്ക് സില്‍ക്കുമായുണ്ടായിരുന്ന സ്വകാര്യ അടുപ്പത്തെ ആധാരമാക്കിയാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് സംവിധായകന്‍ പ്രഭാകര്‍ പറയുന്നത്. സില്‍ക്ക് സ്മിത കൂടാതെ മറ്റ് നടമാരുമായുള്ള പ്രണയവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും പ്രഭ പറയുന്നു.

1989 ല്‍ പുറത്തിറങ്ങിയ പിക് പോക്കറ്റ് എന്ന ചിത്രത്തില്‍ ക്യാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് സില്‍ക്കിനെ ആദ്യമായി കാണുന്നതെന്നും പ്രഭ പറഞ്ഞു.

English summary
Velu Prabhakaran, the film-makers who has made some controversial films in the past such as Kadavul, Puratchikaran and Kadhal Kadhai, has named his next film as Oru Iyakkunarin Diary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam