തലൈവരെ വെട്ടി തലയുടെ കുതിപ്പ്! വിശ്വാസത്തിനൊപ്പമാണ് താനെന്ന് ഹിറ്റ് സംവിധായകന്‍! ട്വീറ്റ് വൈറല്‍!

തെന്നിന്ത്യന്‍ സിനിമാപ്രേമികളും അണിയറപ്രവര്‍ത്തകരും ഒരുപോലെ കാത്തിരുന്ന ദിവസമായിരുന്നു കഴിഞ്ഞുപോയത്. അജിത്തിന്റെ വിശ്വാസവും രജനീകാന്തിന്റെ പേട്ടയും ഒരേ സമയത്താണ് എത്തിയത്. അതിരാവിലെ മുതലേ തന്നെ പല സെന്ററുകളിലും സിനിമയുടെ പ്രദര്‍ശനം തുടങ്ങിയിരുന്നു. പേട്ടയ്ക്കായിരുന്നു റിലീസ് സെന്ററുകളില്‍ ആധിപത്യമുണ്ടായിരുന്നത്. എന്നാല്‍ കലക്ഷനില്‍ വിശ്വാസത്തിനാണ് മുന്‍തൂക്കമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇരു ചിത്രങ്ങളെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

പൊങ്കലിന് ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ് വിശ്വാസമെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്നുമുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നത്. അജിത്തിന് മാത്രമല്ല നയന്‍താരയ്ക്കും ശക്തമായ റോളാണ് ലഭിച്ചത്. അനിഖയും തകര്‍ത്തുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മാസ്സ് ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിനൊപ്പമാണ് താനെന്നാണ് സംവിധായകനായ വെങ്കട്ട് പ്രഭുവും ട്വീറ്റ് ചെയ്തിട്ടുള്ളത്. അജിത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ മങ്കാത്ത ഒരുക്കിയത് വെങ്കട്ട് പ്രഭുവായിരുന്നു. അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹം തലയ്ക്കും സംഘത്തിനും അഭിനന്ദനവുമായി രംഗത്തെത്തിയത്.

Ajith

വിശാവത്തിന് മാത്രമല്ല പേട്ടയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. രജനിഫൈഡ് എന്നായിരുന്നു വെങ്കട്ടിന്‍രെ ട്വീറ്റ്. നാളുകള്‍ക്ക് ശേഷം രജനീകാന്തിന്റെ മാസ്സ് കാണാനായതിന്‍രെ ത്രില്ലിലാണ് ആരാധകര്‍. സിനിമ കണ്ടപ്പോള്‍ തിയേറ്ററുകളില്‍ നിന്നും ആര്‍ത്തുവിളിച്ചുവെന്ന് വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. തമിഴകത്ത് നിന്ന് മാത്രമല്ല കേറലത്തില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തിന്റെ ആവേശം കേരളക്കരയിലുമുണ്ടായിരുന്നു. സംവിധായകന്റെ ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X