അവന്റെ വധു മാധ്യമങ്ങള്‍ ഉണ്ടാക്കി എടുത്തവള്‍ അല്ല! നടന്‍ പ്രേംജിയുടെ വിവാഹത്തെ പറ്റി സഹോദരൻ
തമിഴ് സിനിമാലോകത്ത് വീണ്ടുമൊരു താരവിവാഹം നടക്കാന്‍ പോവുകയാണ്. പ്രശസ്ത സംവിധായകനും സംഗീതജ്ഞനുമായ ഗംഗൈ അമരന്റെ മകനും ചലച്ചിത്ര സംവിധായകനും നടനുമായ വെങ്കട്ട് പ്രഭുവിന്റെ ഇളയ സഹോദരനുമായ പ്രേംജി അമരനാണ് ഈ മാസം വിവാഹിതനാവുന്നത്. ഏറെ കാലമായി താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്.
അടുത്തിടെ വിവാഹക്ഷണക്കത്ത് പുറത്ത് വന്നതോടെ വധു ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകരും. ഒടുവില്‍ സഹോദരൻ്റെ വിവാഹത്തെ പറ്റി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വെങ്കട്ട് പ്രഭു. പ്രേംജിയുടെ വധുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ തീരുമാനിച്ച പെണ്‍കുട്ടി അല്ലെന്നും അദ്ദേഹം പറയുകയാണ്.

ഹാസ്യനടന്‍ എന്നതിലുപരി ഗായകനും എഴുത്തുകാരനുമൊക്കെയാണ് പ്രേംജി അമരന്‍. കരിയറില്‍ വലിയ സ്ഥാനത്ത് എത്തിയ നടന്‍ നാല്‍പത്തിയഞ്ച വയസ്സായിട്ടും വിവാഹിതനായിരുന്നില്ല. ഒടുവില്‍ പ്രേംജി വിവാഹിതനാകുന്നു എന്ന വാര്‍ത്ത തമിഴകത്താകെ വൈറലായി. പ്രേംജിയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് വൈറലായതോടെയാണ് നടന്‍ വിവാഹിതനാവുകയാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞത്.
കത്തില്‍ സൂചിപ്പിച്ചത് പ്രകാരം നടന്റെ പ്രതിശ്രുത വധുവിന്റെ പേര് ഇന്ദു എന്നാണ്. ജൂണ്‍ 9 ന് തിരുത്തനി മുരുകന്‍ കോവിലില്‍ വച്ചാണ് വിവാഹം. രാവിലെ 9 മണിക്കും 10.30 നും ഇടയിലാണ് മുഹൂര്‍ത്തം എന്നും പ്രചരിക്കുന്ന വിവാഹ ക്ഷണപ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വധുവായ ഇന്ദു ആരാണെന്നുള്ളതിനെ പറ്റിയോ വിവാഹത്തെ കുറിച്ചോ കൂടുതലൊന്നും താരകുടുംബം വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇതോടെ പലതരം കഥകള്‍ വന്ന് തുടങ്ങി. ഇതോടെയാണ് പ്രതികരണവുമായി വെങ്കട്ട് പ്രഭു എത്തിയത്.
'വര്‍ഷങ്ങളായി എനിക്കും എന്റെ കുടുംബത്തിനും പിന്തുണയും അനന്തമായ സ്‌നേഹവും നല്‍കിയ എന്റെ ആരാധകര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും നമസ്‌കാരം... വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ഒരു മംഗളകരമായ സംഭവം നടക്കാന്‍ പോകുന്നു.

'കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?' 'ആരാണ് ഇപ്പോള്‍ സ്വപ്നസുന്ദരിയെ വെറുക്കുന്നത്?' മറ്റെന്തിനേക്കാളും, 'പ്രേംജി എപ്പോഴാണ് വിവാഹം കഴിക്കുന്നത്?' എന്നിങ്ങനെയുള്ള നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി.
ജൂണ്‍ 9 ന് വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, അമ്മയുടെ അനുഗ്രഹത്തോടെ, താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുമായി പ്രേംജി വിവാഹിതനാവാന്‍ പോവുന്നു. ഏറെ കാത്തിരുന്ന ഈ വിവാഹം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ രീതിയില്‍ നടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
അറിയാതെ ഒരു സുഹൃത്ത് വിവാഹ മാസിക പരസ്യമായി പങ്കുവച്ചു. ഒരു വിവാഹ മാസിക വൈറലാകുന്നത് പോലെ വധുവും മാധ്യമങ്ങളുടേതാണ്. വധു മാധ്യമ പ്രവര്‍ത്തകയല്ല. വിവാഹത്തിന് ശേഷം ഞാന്‍ ഫോട്ടോകള്‍ പങ്കിടുന്നതായിരിക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. വധൂവരന്മാരെ അഭിനന്ദിക്കാനും അവരെ വൈറലാക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് വിവാഹ സല്‍ക്കാരത്തിലാവാം. ആ സമയത്ത് ഞങ്ങള്‍ തീര്‍ച്ചയായും എല്ലാവരേയും കാണാന്‍ എത്തും' എന്നുമാണ് വെങ്കട്ട് പ്രഭു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications











