അസുരനാവാൻ തയ്യാറെടുത്ത് ധനുഷ്!! താരത്തിന്റെ മോക്കോവർ വൈറലാകുന്നു... കാണൂ
അസുരനിൽ പുതിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
തമിഴകത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് കൂട്ട്ക്കെട്ടാണ് വെട്രിമാരൻ-ധനുഷ്. ഇരുവരും ഒന്നിച്ചപ്പോൾ ഹിറ്റ് ചിത്രങ്ങളായിരുന്നു ബോക്സോഫീസിൽ പിറന്നത്. വടചെന്നൈയ്ക്ക ശേഷം ധനുഷ് വെട്രിമാരാൻ കൂട്ട്ക്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ലഭിച്ചിരുന്നത്.

അസുരനിൽ പുതിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മേക്കോവർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ധനുഷ് തന്നെയാണ് ട്വിറ്റർ പേജിലൂടെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവാരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പ്രതികാരത്തിന്റെ കഥാ പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രമാണ് അസുരൻ. തമിഴകത്തിന്റെ പ്രിയപ്പെട്ട എഴുത്തുക്കാരൻ പൂമണിയുടെ വൊക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ധനുഷ്-വെട്രിമാരൻ കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങിയ വട ചെന്നൈ, ആടുകളം, പൊല്ലാത്തവൻ എന്നീ ചിത്രം ബോക്സോഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications











