ഒരു സിനിമയെടുക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷം വേണം! തുറന്നുപറഞ്ഞ് സംവിധായകന്‍ വെട്രിമാരന്‍
തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വെട്രിമാരന്‍. ധനുഷിനെ നായകനാക്കിയുളള ചിത്രങ്ങളിലൂടെയാണ് വെട്രിമാരന്‍ എല്ലാവരുടെയും ഇഷ്ട സംവിധായകനായി മാറിയത്. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ അസുരനും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബില്‍ എത്തിയാണ് ചിത്രം മുന്നേറിയത്.

ഒരു സിനിമയെടുക്കാന്‍ തനിക്ക് കുറഞ്ഞത് രണ്ട് വര്‍ഷം വേണമെന്ന് വെട്രിമാരന്‍ തുറന്നുപറഞ്ഞിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ദംഗല്‍,ചിച്ചോരെ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ നിതേഷ് തിവാരിയുമായുളള സംഭാഷണത്തിനിടെയാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.
ഒരു സിനിമയെടുക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷം വേണം. കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം. വിസാരണ ചലച്ചിത്ര മേളകളിലേക്ക് വേണ്ടി എടുത്ത ചിത്രമാണ്. ആദ്യം അത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ മടിച്ചിരുന്നു. വെനീസ് മേളയില്‍ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നതാണ് ചിത്രം റിലീസ് ചെയ്യാനുളള പ്രചോദനം. വെട്രിമാരന്‍ പറഞ്ഞു.


Click it and Unblock the Notifications











