എന്റെ പിതാവിനെ കള്ളന്മാർ കൊന്നതാണ്; മുഖം മൂടി ധരിച്ച് വന്നവരാണ് പിന്നിൽ, ദുരന്തകഥ പറഞ്ഞ് തമിഴ് നടി വിചിത്ര
ഹോട്ടലിൽ താമസിക്കാൻ പോയപ്പോൾ കണ്ട ആളാണ് പിന്നീട് ഭർത്താവായി വന്നത്. ശരിക്കുമത് പ്രണയവിവാഹമായിരുന്നുവെന്നാണ് വിചിത്രയുടെ വെളിപ്പെടുത്തൽ
തമിഴ് സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് വിചിത്ര. സിനിമയ്ക്ക് പുറമേ നിരവധി സീരിയലുകളില്‍ വില്ലത്തിയായി അഭിനയിച്ചിട്ടുള്ള നടി വിവാഹത്തോട് കൂടിയാണ് കുറച്ച് കാലം മാറി നിന്നത്. വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയ താരം തന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങളെ പറ്റി തുറന്ന് പറഞ്ഞിരുന്നു.
സിനിമയ്ക്ക് പുറത്ത് നിന്നും വിവാഹിതയായ നടി ഭര്‍ത്താവിനെ കുറിച്ച് ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പറഞ്ഞത്. മാത്രമല്ല കവര്‍ച്ചക്കാര്‍ വളരെ ക്രൂരമായി തന്റെ പിതാവിനെ കൊന്നതിനെ പറ്റിയും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു. വിശദമായി വായിക്കാം..
സിനിമയില്‍ നിന്നല്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മനസ് തുറന്നിരിക്കുകയാണ് വിചിത്ര. 'ഭര്‍ത്താവ് സിനിമയുമായി ബന്ധമുള്ള ആളല്ല, ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അവിടെ പോയി താമസിച്ചപ്പോഴാണ് അയാളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പുള്ളി എന്നെ കണ്ട്, എന്റെ സൗന്ദര്യത്തില്‍ മയങ്ങി പോയെന്ന്', തമാശരൂപേണ നടി പറയുന്നു.

'വിവാഹം, വീട്, കുഞ്ഞിന് ജന്മം കൊടുക്കുന്നത്, ഇതൊക്കെ നമ്മുടെ തലയില്‍ എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അത് നടക്കേണ്ട സമയത്ത് തന്നെ നടക്കും. ആ സമയത്ത് എനിക്ക് കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നു. എന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പുള്ളി ശക്തമായി പറഞ്ഞത് കൊണ്ട് അങ്ങനെ ജീവിക്കാമെന്ന് കരുതി. മാത്രമല്ല സിനിമാക്കാരനെ വേണ്ടെന്ന് നേരത്തെ ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ രണ്ട് കുട്ടികള്‍ ജനിച്ചു. അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങിയെന്ന്', വിചിത്ര പറയുന്നു.
മാതാപിതാക്കളുടെ വേര്‍പാടിനെ പറ്റി അഭിമുഖത്തില്‍ വിചിത്ര തുറന്ന് സംസാരിച്ചത്. ചില കള്ളന്മാര്‍ എന്റെ അച്ഛനെ കൊല്ലുകയായിരുന്നു. 'എന്റെ പിതാവിനെ മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി കവര്‍ച്ചകള്‍ വ്യാപകമായ സമയത്താണ് എന്റെ അച്ഛന്‍ കൊല്ലപ്പെട്ടത്. അതിന് ശേഷവും സമാനമായ നിരവധി വാര്‍ത്തകള്‍ കേട്ടിരുന്നു.
ഒരു പക്ഷെ വീട് തകര്‍ത്ത് അകത്ത് കയറുന്ന കൊള്ളക്കാരുടെ മുഖം കണ്ടിട്ടുണ്ടെന്ന് ഭയന്നിട്ടാവും കൊല്ലുന്നത്. അതല്ലെങ്കില്‍ വീട്ടുകാര്‍ അവരെ തടയാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടാവും. ആ ദേഷ്യത്തിലാണ് കൊല്ലുന്നതെന്ന് വിചിത്ര പറയുന്നു. പിതാവ് മരിച്ചതിന് ശേഷം വേദനയിലായിരുന്നു. ഇതിനിടയില്‍ എപ്പോഴും എന്റെ അരികിലുണ്ടായിരുന്ന എന്റെ അമ്മയും അടുത്തിടെ മരിച്ചു.

ഇപ്പോള്‍ ഞാനൊരു അനാഥയാണെന്ന് തോന്നാറുണ്ട്. കാരണം എനിക്ക് അച്ഛനോ അമ്മയോ ഇല്ല. എന്ത് സംഭവിച്ചാലും അച്ഛന്‍ അതിനെ പറ്റി ചോദിച്ചോണ്ട് വരുമായിരുന്നു. അമ്മയുള്ളത് കൊണ്ട് കുറച്ച് ദിവസം അമ്മയുടെ അടുത്ത് പോയി നില്‍ക്കാമെന്ന് കരുതും. ഇപ്പോള്‍ അവരില്ല. അതിന്റെ വേദനയുണ്ട്. സഹോദരിമാരുണ്ട്. പക്ഷേ അവരൊക്കെ അവരുടെ ജീവിതവുമായി തിരക്കിലാണ്.
അച്ഛന്‍ മരിക്കുന്നതിന് 3 ദിവസം മുമ്പ് ബൈക്കില്‍ പോകുമ്പോള്‍ താഴെ വീണു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചെറുവിരലിന് പരിക്കേറ്റു. വേദന കാരണം ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞ് കൊണ്ടിരുന്നത്. അതും കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ എന്റെ മനസിലേക്ക് വന്നത് അദ്ദേഹം എത്രത്തോളം വേദനിച്ചിട്ടുണ്ടാവും എന്നതാണ്.
ചെറിയ വിരലിനുണ്ടായ പരിക്കില്‍ അത്രയധികം ദേനിച്ചെങ്കില്‍ മരിക്കുന്ന സമയത്ത് അച്ഛന് എന്തോരം വേദന വന്നിട്ടുണ്ടാവും. അതൊക്കെ എന്റെ അമ്മ നേരില്‍ കാണുകയും ചെയ്തതാണ്. അപ്പോള്‍ അവര്‍ക്കും എത്രത്തോളം വേദനയുണ്ടാവും എന്നൊക്കെ ചിന്തിച്ച് രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. കുട്ടികളെ കെട്ടിപ്പിടിച്ച് ഉറങ്ങാതെ പേടിച്ചിരിക്കുകയാണ് ചെയ്തതെന്നും', നടി വ്യക്തമാക്കുന്നു.
സിനിമയ്ക്കും സീരിയലിനും പുറമേ ടെലിവിഷന്‍ പരിപാടികൡ സജീവ സാന്നിധ്യമാണ് വിചിത്ര. നിലവില്‍, കുക്ക് വിത്ത് കോമാലി എന്ന മികച്ച റിയാലിറ്റി ഷോയുടെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി തിളങ്ങി നില്‍ക്കുകയായിരുന്നു നടി.


Click it and Unblock the Notifications