»   » പാര്‍വ്വതിയും ധനുഷും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് സുചിത്ര, നടിയുടെ മറുപടി

പാര്‍വ്വതിയും ധനുഷും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് സുചിത്ര, നടിയുടെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ താരങ്ങളെ മുഴുവന്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഗായികയും ആര്‍ജെയും ടിവി അവതാരികയുമൊക്കെയായ സുചിത്ര കാര്‍ത്തിക്. ട്വിറ്ററിലൂടെ ധനുഷുമായി ബന്ധമുള്ളവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമൊക്കെ ലീക്കാക്കുകയാണ് താരം.

മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

മലയാളത്തില്‍ നിന്ന് തമിഴില്‍ ചെന്നുപെട്ട നടി പാര്‍വ്വതിയ്ക്കും സുചിത്രയുടെ ഭീഷണിയുണ്ട്. പാര്‍വ്വതി നായരുടെയും ധനുഷിന്റെയും സ്വകാര്യ വീഡിയോകള്‍ താന്‍ ട്വിറ്ററില്‍ ഇടും എന്നായിരുന്നു ഭീഷണി. ഇപ്പോഴിതാ അതിന് പ്രതികരണവുമായി പാര്‍വ്വതി എത്തിയിരിയ്ക്കുന്നു.

ഇത് ക്രിമനല്‍ കുറ്റം

പൊതു സ്ഥലത്ത് ഇത്തരത്തില്‍ ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ക്രിമന്‍ കുറ്റമാണെന്നും, ഈ അസബന്ധം നിര്‍ത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി നായര്‍ ട്വിറ്ററില്‍ എത്തിയത്.

സുചിയുടെ മറുപടി

പാര്‍വ്വതിയുടെ ട്വീറ്റിന് താഴെ സുചിത്ര മറുപടിയുമായി എത്തി.. കുറ്റം ചെയ്തവരല്ലേ ഭയക്കേണ്ടതുള്ളൂ എന്നായിരുന്നു സുചിയുടെ കമന്റ്. അതിന് താഴെ പാര്‍വ്വതിയുടെ വീഡിയോ ഉണ്ടാവാം എന്ന തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സുചിത്ര ഭീഷണിപ്പെടുത്തിയപ്പോള്‍ സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, എന്നാല്‍ ഇത്രപെട്ടന്ന് ഭയന്നുകൊണ്ട് ട്വീറ്റ് ചെയ്തതോടെ പാര്‍വ്വതിയുടെ വീഡിയോ ഉണ്ടാകും എന്ന് ഉറപ്പായി എന്ന് ചിലര്‍ പറയുന്നു.

ധനുഷുമായി എന്ത് ബന്ധം?

നിമര്‍ന്തു നില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളി നടിയായ പാര്‍വ്വതി നായര്‍ തമിഴ് സിനിമയില്‍ എത്തിയത്. എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ വില്ലത്തി വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. കമല്‍ ഹസനൊപ്പം ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച പാര്‍വ്വതി മലയാളത്തെക്കാള്‍ ശ്രദ്ധ നേടിയത് തമിഴകത്താണ്. എന്നാല്‍ ഇതുവരെ ഒരു ധനുഷ് ചിത്രത്തിലും ഭാഗമായിട്ടില്ല.

ധനുഷിനോടാണ് ശത്രുത

ധനുഷിനോടുള്ള ശത്രയിലാണ് സുചിത്ര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററില്‍ ട്വീറ്റുന്നത്. ഒരു പാര്‍ട്ടി ആഘോഷത്തിനിടെ ധനുഷിന്റെ കൂടെ വന്നവരില്‍ ആരോ സുചിത്രയുടെ കൈ പിടിച്ച് തിരിച്ചിരുന്നു. ഇത് സുചി ട്വിറ്ററിലിട്ടു. പിന്നാലെ വിമര്‍ശനങ്ങളുമായി ധനുഷിന്റെ ആരാധകരെത്തി. എന്നെ വിമര്‍ശിക്കുന്നതിന് മുന്‍പ് നിങ്ങള്‍ നിങ്ങളുടെ താരത്തിന്റെ തനിസ്വരൂപം കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് ധനുഷിന് സിനിമാ താരങ്ങളുമായുള്ള ബന്ധം സുചിത്ര ട്വിറ്ററിലൂടെ പുറത്തുകൂട്ടിയത്.

ധനുഷിനെ മാത്രമല്ല

എന്നാല്‍ ധനുഷുമായുള്ള ബന്ധം ആരോപിച്ച്, തമിഴകത്തെ പല പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും സുചിത്ര ട്വീറ്റ് ചെയ്തു. അതിന്റെ ഇരകളാണ് പാര്‍വ്വതി നായര്‍ ഉള്‍പ്പടെ ഹന്‍സിക, അനിരുദ്ധ്, ആന്‍ഡ്രിയ ജെര്‍മിയ, ദിവ്യ ദര്‍ശിനി, തൃഷ, റാണ തുടങ്ങിയവര്‍. അതേ സമയം സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണോ എന്ന സംശയവുമുണ്ട്. ആ സംഭവമൊക്കെ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തിരിയ്ക്കുന്നു എന്ന് പറഞ്ഞ് സുചി രംഗത്തെത്തിയിരുന്നു.

ബലാത്സംഗം ചെയ്തു എന്ന്

അതിനിടയില്‍ ധനുഷും അനിരുദ്ധും തനിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്നുള്ള ആരോപണവും സുചിത്ര ഉന്നയിച്ചു. ഇതോടെ സംഭവം കൈവിട്ടു പോകുകയായിരുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെ പൊലീസ് കേസ് കൊടുക്കും എന്ന് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തികിനെ വിചാരിച്ചത് കൊണ്ട് പിന്മാറുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

English summary
Victim of latest twitter controversy reacts to claims

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X