»   » ആമിയില്‍ നിന്നു പിന്‍മാറിയ വിദ്യാ ബാലന്‍ ഇനി സ്റ്റൈല്‍ മന്നനൊപ്പം !!

ആമിയില്‍ നിന്നു പിന്‍മാറിയ വിദ്യാ ബാലന്‍ ഇനി സ്റ്റൈല്‍ മന്നനൊപ്പം !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്വന്തം ആിയായി അഭ്രപാളിയിലേക്ക് എത്താന്‍ കമല്‍ ആദ്യം ക്ഷണിച്ചത് ബോളിവുഡ് അഭിനേത്രിയായ വിദ്യാബാലനെയായിരുന്നു. ചിത്രം അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയ താരം ഷൂട്ടിങ്ങ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. സംവിധായകനായ കമലിനെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളാണോ നടിയുടെ പിന്‍മാറ്റത്തിനു കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിദ്യാ ബലന്റെ പിന്‍മാറ്റത്തിനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നാണ് കമല്‍ പ്രതികരിച്ചത്.

വിദ്യയ്ക്കു പകരം ആമിയായെത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ചില്‍ ആരംഭിക്കും. മുന്‍പും മലയാള സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ താരത്തെ തേടിയെത്തിയിരുന്നു.

മലയാളത്തില്‍ എത്താന്‍ ഇനിയും വൈകും

ചക്രം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ ആദ്യം നായികയായി പരിഗണിച്ചത് വിദ്യയെയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് അനിയന്ത്രിതമായി നീളുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

സ്റ്റൈല്‍ മന്നനൊപ്പം വിദ്യാ ബാലന്‍

കബാലിക്ക് ശേഷം രജനീകാന്ത് അഭിനയിക്കുന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ നായികയായി എത്തുന്നത് വിദ്യാ ബാലനാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റൈല്‍ മന്നന്റെ മരുമകനായ ധനുഷാണ്.

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും

സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലിക്ക് ശേഷം സംവിധായകനും നായകനും ഒരുമിക്കുന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നിര്‍മ്മാതാവിന്റെ റോളില്‍ ധനുഷിനെ കാണാന്‍ കഴിയുമല്ലോയെന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍.

യന്തിരര്‍ രണ്ടാം ഭാഗവുമായി രജനി

ശങ്കര്‍ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

English summary
Vidya Balan and Rajnikanth teams up together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam