അജിത്തിനോടൊപ്പം പിങ്കില്‍ നസ്രിയ ഇല്ല!! പകരം വിദ്യാ ബാലനും ശ്രദ്ധയും
നസ്രിയ നസീം ഈ ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരുമെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു
അമിതാഭ് ബച്ചനും തപ്സസി പന്നുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പിങ്ക്. മികച്ച പ്രേക്ഷ നിരൂപക ശ്രദ്ധ നേടിയ
ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. ബോളിവുഡിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത്
അജിത്താണ്. ഈ ചിത്രത്തിലൂടെ നസ്രിയ തമിഴിൽ തിരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഈ ചിത്രത്തിൽ നസ്രിയ ഇല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. താപ്സി അവതരിപ്പിച്ച കഥാപാത്രത്തിൽ ശ്രദ്ധ അവതരിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ വിദ്യാബാലന്റെ റോളിനെ കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒരു സോഷ്യൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ബോളിവുഡിൽ അനിരുദ്ധാ റോയ് സംവിധാനം ചെയ്ത ചിത്രം തമിഴിൽ എച്ച് വിനോദാണ് ഒരുക്കുന്നത്. കാര്‍ത്തി നായകനായെത്തിയ തീരന്‍, അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ
സംവിധായകനാണ് എച്ച്. വിനോദ്.

നടി ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അജിത്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത്. അതിന്റെ ഭാഗമായി പ്രമുഖ ബോളിവുഡ് നിർമ്മാതാവും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീദേവിയുടെ ആഗ്രഹത്ത സഫരീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്ന് ബോണി കപൂർ ചെന്നൈയിൽ വെച്ച് പറഞ്ഞിരുന്നു.


Click it and Unblock the Notifications











