»   » സ്റ്റൈല്‍ മന്നന്റെ കബാലി കാണാന്‍ വിദ്യാ ബാലനും കുടുംബവും മുംബൈയിലെ തിയേറ്ററില്‍

സ്റ്റൈല്‍ മന്നന്റെ കബാലി കാണാന്‍ വിദ്യാ ബാലനും കുടുംബവും മുംബൈയിലെ തിയേറ്ററില്‍

Posted By:
Subscribe to Filmibeat Malayalam


സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലി കാണാന്‍ വിദ്യാ ബാലനുമെത്തി. മുംബൈയിലെ അറോര തിയേറ്ററില്‍ ഭര്‍ത്താവ് സിദ്ധാര്‍ റോയ് കപൂറും വിദ്യയുടെ അച്ഛനും അമ്മയും ചേര്‍ന്നാണ് നടി കബാലി കാണാന്‍ എത്തിയത്.

സൗത്ത് ഇന്ത്യയില്‍ മാത്രമല്ല, നോര്‍ത്തിലേക്കും രജനിയ്ക്ക് ഒത്തിരി ആരാധകരുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം സൗത്ത് ഇന്ത്യയിലെ തിയേറ്ററുകളിലുണ്ടായ തിക്കും തിരക്കുമെല്ലാം നോര്‍ത്തിലേക്കും അനുഭവപ്പെട്ടിരുന്നു. കാണൂ.. വിദ്യാ ബാലന്‍ കബാലി കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോള്‍..

kabali-01

ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനാണ് നേടുന്നത്. ആദ്യത്തെ ദിവസം ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെങ്കിലും അതൊന്നും ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല.

പ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പേ 225 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ചിത്രത്തിന്റെ വിതരണാവകാശം വഴിയാണ് ചിത്രം ഇത്രയും തുക നേടിയെടുത്തത്. പിന്നീട് റിലീസിന് ശേഷം 250 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

-
-
-
-
-
-
-
-
-
-
English summary
Vidya Balan Watches Supertsar Rajinikanth's Kabali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam