»   » തമിഴ് ഹാസ്യ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, ഫോട്ടോയ്ക്ക് ആര്യ ഇട്ട കമൻറ് വൈറലാകുന്നു!!

തമിഴ് ഹാസ്യ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, ഫോട്ടോയ്ക്ക് ആര്യ ഇട്ട കമൻറ് വൈറലാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

നായികമാര്‍ക്കൊപ്പമല്ലെങ്കിലും, ഏത് ഭാഷയിലാണെങ്കിലും ഹാസ്യ താരങ്ങള്‍ക്ക് സിനിമയില്‍ വലിയ പങ്കുണ്ട്. മലയാളത്തില്‍ ജഗതിയും കല്‍പനയുമൊക്കെ അത് തെളിയിച്ചവരാണ്. തമിഴിലുമുണ്ട് വടി വേലുവിനെയും കോവൈ സരളയെയുമൊക്കെ പോലുള്ള ഹിറ്റായ ഹാസ്യ താരങ്ങള്‍.

എന്നാല്‍ ഹാസ്യ താരങ്ങള്‍ക്ക് കോമഡി കാണിച്ച് നടക്കാന്‍ മാത്രമേ കഴിയൂ, നായികമാരെ പോലെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടൊന്നും നടത്താന്‍ കഴിയില്ല എന്നാണ് ചിലരുടെ ധരണ. അത് തിരുത്തിയെഴുതി തമിഴ് ഹാസ്യ താരം വിദ്യുലേഖ ബാലന്‍.

എല്ലാം ഒത്തുവന്നിട്ടും ധ്രുവം എന്തുകൊണ്ട് പരാജയപ്പെട്ടു, മന്നാഡിയാര്‍ക്ക് എന്ത് സംഭവിച്ചു

സെക്‌സി ഫോട്ടോഷൂട്ട്

തന്റെ സെക്‌സിയായ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിദ്യു ഹാസ്യ താരങ്ങള്‍ക്കും സെക്‌സിയാകാം എന്ന് കാണിച്ചു തന്നത്. കറുത്ത ഗൗണ്‍ ധരിച്ച രണ്ട് ചിത്രങ്ങളാണ് വിദ്യു ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

അടിക്കുറിപ്പ്

നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്‌സിയാകാന്‍ കഴിയില്ല എന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ എനിക്കതിന് സാധിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യു ഫോട്ടോ ഷെയര്‍ ചെയ്തത്.

സാധിക്കുമെന്ന് ആരാധകര്‍

വിദ്യുവിന് പിന്തുണയുമായി ആരാധകരുമെത്തി. കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനാണ് എല്ലാവരും പറയുന്നത്. താങ്കളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്നും, ഇനി കോമഡി നിര്‍ത്തി താങ്കള്‍ക്ക് മുന്‍നിര നായികയായി അഭിനയിക്കാം എന്നും ആരാധകര്‍ പറയുന്നു.

ആര്യ പറഞ്ഞ കമന്റ്

സെലിബ്രിറ്റികളും വിദ്യവിന് പിന്തുണയുമായി എത്തി. തമിഴ് നടന്‍ ആര്യ പറഞ്ഞ കമന്റാണ് വൈറലാകുന്നത്. 'വിദ്യ ടൂ ഹോട്ട്' എന്നാണ് ആര്യ കമന്റ് എഴുതിയിരിയ്ക്കുന്നത്.

വിദ്യു സിനിമയില്‍

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യ ഗൗതം മേനോന്റെ നീതാനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ജില്ല, വാസുവും സരവണനും ഒന്ന പടിച്ചവങ്ക്, പുലി, റെമോ തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി.

English summary
Tamil comedy actress Vidhulekha's stunning glam avatar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X