»   » അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്ത് പോയ നടിയുടെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും മോഷണം പോയി

അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്ത് പോയ നടിയുടെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും മോഷണം പോയി

Posted By:
Subscribe to Filmibeat Malayalam

അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് എത്തിയ നടിയുടെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും മോഷ്ടിക്കപ്പെട്ടു. തമിഴ് ഹാസ്യ താരം വിദ്യുലേഖ രാമന്റെ ബാഗാണ് മോഷണം പോയത്. വിയന്നയില്‍ വച്ചായിരുന്നു സംഭവം. നടി ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് നടിയുടെ ബാഗ് മോഷണം പോയതാണെന്ന് തെളിഞ്ഞത്. നടി താമസിച്ച മുറിയില്‍ അപരിചതനായ ഒരാള്‍ വരികെയും പരിചയപ്പെടുകെയും ചെയ്തിരുന്നു. ആ സമയത്ത് അയാളുടെ സുഹൃത്തുക്കള്‍ പിന്‍വശത്തൂടെ എത്തി മോഷ്ടിച്ചാതാകാനാണ് സാധ്യതയെന്നും പറയുന്നു.

vidyu-01

നടി ഇന്ത്യന്‍ എംബസിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് എംബസി സാഹയം ചെയ്യാമെന്ന് അറിയിച്ചു. താന്‍ ഇപ്പോള്‍ സുരക്ഷിതയായി ഇന്ത്യയിലെത്തിയെന്നും ഡല്‍ഹിയിലാണ് ഉള്ളതെന്നും വൈകിട്ട് ചെന്നൈയില്‍ എത്തുമെന്നും നടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Vidyullekha Raman loses her passport and money in Vienna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam