നയന്‍താരയെ വിവാഹം കഴിക്കണമെങ്കില്‍ ഇപ്പോഴുള്ള പ്രണയം ബോറടിക്കണം! വിവാഹത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഓരോ സീസണിലും ആഘോഷമാക്കാറുള്ളതാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹത്തെ കുറിച്ച്. പെട്ടെന്ന് ഒരു ദിവസമായിക്കും നയന്‍താര വിവാഹിതയായെന്ന തരത്തല്‍ റിപ്പോര്‍ട്ടുകള്‍ വരിക. പിന്നാലെ അങ്ങനെയില്ലെന്നും തെളിയും. എങ്കിലും അധികം വൈകാതെ വീണ്ടും സമാനമായ വാര്‍ത്തകള്‍ വരും.

നയന്‍താരയും കാമുകന്‍ വിഘ്‌നേശ് ശിവനും ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതോടെ വിവാഹവാര്‍ത്ത പ്രചരിക്കാന്‍ വഴിയൊരുക്കിയിരുന്നു. ഈ ലോക്ഡൗണ്‍ കാലത്തും ഇതേ കാര്യം വന്നെങ്കിലും നയന്‍താരയോ വിഘ്‌നേശോ കൂടുതല്‍ വിശദീകരണം നല്‍കിയിരുന്നില്ല. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്കൊല്ലം ഉത്തരവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവനിപ്പോള്‍.

വിവാഹത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് വാങ്ങിയതിന് ശേഷമാണ് തന്റെ പ്രതിശ്രുത വരനെന്ന് പറഞ്ഞ് വിഘ്‌നേശിനെ നയന്‍താര പരിചയപ്പെടുന്നത്. അതിനും ഏറെ കാലം മുന്‍പ് ഇരുവരുടെയും പ്രണയത്തെ കുറിച്ച് നിരന്തരം റിപ്പോര്‍ട്ടുകള്‍ വരാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വിദേശയാത്രകളും മതപരമായ ചടങ്ങുകളിലെ ആഘോഷങ്ങളെല്ലാം വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇതൊക്കെ കാരണം താരവിവാഹത്തെ കുറിച്ച് അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് വിഘ്‌നേശ് സംസാരിച്ചിരിക്കുന്നത്.

വിവാഹത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

വിവാഹവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും ഗോസിപ്പുകള്‍ വരാറുണ്ട്. എന്നാല്‍ കരിയറില്‍ ഞങ്ങള്‍ക്ക് ഒരുപാട് ലക്ഷ്യങ്ങള്‍ വേറെയുണ്ട്. അതിന് മുന്‍പ് വിവാഹത്തെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കാറേ ഇല്ല. ഇപ്പോഴെങ്ങനെയാണോ അതില്‍ ഞങ്ങള്‍ രണ്ട് പേരും സന്തുഷ്ടരാണ്. ഇങ്ങനെ പ്രണയിച്ച് നടക്കുന്നത് ബോറായി തോന്നുന്ന കാലത്ത് വിവാഹം കഴിക്കാമെന്ന് തമാശരൂപേണ വിഘ്‌നേശ് പറയുന്നു. ഗോസിപ്പുകളും കൊവിഡ് 19 ന്റെ ഫലം പോസിറ്റീവാണെന്നുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളൊന്നും നല്ലതായി തോന്നുന്നില്ലെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു.

Recommended Video

mammootty being photographer for nayanthara
വിവാഹത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

കാതു വക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വിഘ്‌നേശ് ശിവന്റേതായി ഇനി വരാനിരിക്കുന്നത്. നയന്‍താര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രാങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലെ സെപ്റ്റംബറിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള ലോക്ഡൗണ്‍ കാരണം ഈ പദ്ധതി നടക്കാതെ പോവുകയായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് കഴിഞ്ഞാല്‍ സിനിമ ആരംഭിക്കും എന്ന് കൂടി സംവിധായകന്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

 വിവാഹത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

'നാനും റൗഡി താന്‍' എന്ന സിനിമയിലൂടെ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. വര്‍ഷങ്ങളോളം പ്രണയം പുറത്ത് അറിയാതെ ഇരുവരും മറച്ച് വെച്ചിരുന്നു. എന്നാലിപ്പോള്‍ ഒന്നിച്ചാണ് താരങ്ങളുടെ താമസം. നയന്‍സിന്റെ ജന്മദിനത്തിനും മറ്റുള്ള ആഘോഷങ്ങള്‍ക്കിടയിലും കുടുംബസമേതമുള്ള ചിത്രങ്ങള്‍ വിഘ്‌നേശ് പുറത്ത് വിടാറുണ്ടായിരുന്നു. പുതിയ അഭിമുഖത്തില്‍ പറഞ്ഞ് പ്രകാരം വിവാഹത്തെ കുറിച്ച് ഇനിയും താരങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X