വിജയ് സേതുപതിക്കൊപ്പം നയന്‍സും സാമന്തയും! ത്രികോണ പ്രണയകഥയുമായി വിഘ്‌നേഷ് ശിവന്‍
നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ച സിനിമ വിഘ്‌നേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. നാനും റൗഡി താന് ശേഷമാണ് നയന്‍താരയും വിക്കിയും തമ്മില്‍ പ്രണയത്തിലായത്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം വരികയാണ്.

കാത്തുവക്ക്‌ലെ രണ്ട് കാതല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു ത്രികോണ പ്രണയകഥയുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്. വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പം സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഇത്തവണയും വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.
സിനിമയുടെ പ്രൊമോ വീഡിയോ അനിരുദ്ധ് രവിചന്ദര്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു. വിഘ്‌നേഷ് ശിവന്റെ കരിയറിലെ നാലാമത്തെ സിനിമ കൂടിയാണിത്. വിജയ് സേതുപതിക്ക് പിന്നാലെ ശിവകാര്‍ത്തികേയനെ നായകനാക്കിയും വിഘ്‌നേഷ് ശിവന്‍ സിനിമ സംവിധാനം ചെയ്യും.


Click it and Unblock the Notifications