നയന്‍താരയുടെ കാമുകന്റെ ദിവസമാണിന്ന്! വിക്കിയെ ചേര്‍ത്ത് നിര്‍ത്തി പ്രിയതമ, ചിത്രം വൈറലാവുന്നു

തെന്നിന്ത്യയില്‍ നിന്നും അടുത്ത വിവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്ന താരങ്ങളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ചെന്നും ഉടനെ വിവാഹിതരായെന്നുമൊക്കെ നിരന്തരം വാര്‍ത്തകളില്‍ വരാറുണ്ട്. എന്നാല്‍ തങ്ങള്‍ ഇനിയും പ്രണയിച്ച് തീര്‍ന്നിട്ടില്ലെന്നും അതിന് ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അടുത്തിടെ വിഘ്‌നേശ് നല്‍കിയ വിശദാംശം.

ഇക്കൊല്ലത്തെ ഓണത്തിന് നയന്‍താരയുടെ വീട്ടിലെത്തിയാണ് താരങ്ങള്‍ ആഘോഷിച്ചത്. എയര്‍പോര്‍ട്ടില്‍ ഒന്നിച്ച് വന്നിറങ്ങിയത് മുതല്‍ നയന്‍സിന്റെ അമ്മയ്‌ക്കൊപ്പമുള്ളതുമായ നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതുപോലെ ദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെ അമ്മയുടെ ജന്മദിനം ഗോവയില്‍ നിന്ന് ആഘോഷിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

നയന്‍താരയുടെ വിക്കിക്ക് ജന്മദിനം

ഇപ്പോഴിതാ വിഘ്‌നേശ് ശിവന്റെ ജന്മദിനമാണെന്നുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. വിക്കിയുടെ പിറന്നാളും ഗോവയില്‍ നിന്നുമാണ് ആഘോഷിക്കുന്നത്. ഇത്തവണ ഇരുവരുടെയും അമ്മമാരും ഒപ്പമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പിറന്നാള്‍ ദിനത്തില്‍ നയന്‍സിനൊപ്പം പ്രണയാതുരമായി നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് പങ്കുവെച്ചിരിക്കുന്നത്. വിക്കിയുടെ പോസ്റ്റ് ഇന്റര്‍നെറ്റില്‍ അതിവേഗം തരംഗമായിരിക്കുകയാണ്.

നയന്‍താരയുടെ വിക്കിക്ക് ജന്മദിനം

'ബെര്‍ത്ത് ഡേ വൈബ്‌സ്, ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും ആശംസകള്‍ കൊണ്ടും ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്' എന്നാണ് ഈ ഫോട്ടോയ്ക്ക് താരം അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ 'നല്ല സമയം ഇപ്പോള്‍ തുടങ്ങുന്നു' എന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ക്ക് താഴെ ജന്മദിന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം സംവിധായകന് ആശംസകളുമായി വന്നിരിക്കുകയാണ്.

 നയന്‍താരയുടെ വിക്കിക്ക് ജന്മദിനം

ജന്മദിനങ്ങളും ആഘോഷങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും നയന്‍താരയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സമയമാവുമ്പോള്‍ അത് നടക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹത്തെ കുറിച്ച് നയന്‍താര ഇതുവരെ പരസ്യമായി ഒന്നം സംസാരിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ ഒരു തമിഴ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേശ് ശിവനും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു.

നയന്‍താരയുടെ വിക്കിക്ക് ജന്മദിനം

ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്ന് കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് പോകണം എന്ന പദ്ധതിയുണ്ട്. ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അന്നേരം വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. എല്ലാം ശരിയാകുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ തീരുമാനം എടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ച്, സന്തോഷമായി വിവാഹം നടത്താമെന്നുമായിരുന്നു വിഘ്‌നേശ് അന്ന് പറഞ്ഞിരുന്നത്.

Recommended Video

mammootty being photographer for nayanthara
നയന്‍താരയുടെ വിക്കിക്ക് ജന്മദിനം

'നാനും റൗഡി താന്‍' എന്ന സിനിമയിലൂടെ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തെ കുറിച്ച് ഇരുവരും ആദ്യം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നിച്ചുള്ള യാത്രകളും മറ്റും പാപ്പരാസികള്‍ കണ്ടുപിടിച്ചതോടെ പ്രണയം പരസ്യമായി. ഇരുവരും ഒന്നിച്ചാണ് തമാസം. വിക്കിയുമായിട്ടുള്ള പ്രണയം ആരംഭിച്ചതോടെ നയന്‍താര ഹിന്ദു മതം സ്വീകരിച്ചതായും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇനി നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ഒരുക്കുന്ന കാതു വക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വരാനിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X