ചിമ്പുവിനെക്കാെണ്ട് വലഞ്ഞ വിഘ്നേശ്; ബുദ്ധിമുട്ട് മനസിലാക്കി ശോഭന; വിഘ്നേശ് നേരിട്ട പ്രശ്നങ്ങൾ

ധനുഷ്-നയൻതാര വിവാ​ദം തമിഴകത്തെ ചൂടേറിയ ചർച്ചയായിരിക്കുകയാണ്. രണ്ട് പേരുടെയും ആരാധകർ പക്ഷം തിരിഞ്ഞ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ധനുഷ് ചെയ്തത് മോശമാണെന്നും സെക്കന്റുകൾ മാത്രമുള്ള വീഡിയോക്ക് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് മാന്യതയല്ലെന്നും നയൻതാരയുടെ ആരാധകർ പറയുന്നു. അപരിചിതർ അല്ല ഇരുവരും. വർഷങ്ങളായി ഒരേ രം​ഗത്ത് പ്രവർത്തിക്കുന്നവരാണ്. അതേസമയം ധനുഷിനെ ന്യായീകരിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.

സ്വന്തം സിനിമയുടെ പ്രൊമോഷന് പോലും അധികം തുക പ്രതിഫലം വാങ്ങുന്ന നയൻതാരയോട് ധനുഷ് പണം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നാണ് ഇവരുടെ പക്ഷം. തമിഴ് മീഡിയകളിൽ നിന്നും ലഭിക്കുന്ന വിവര പ്രകാരം ധനുഷും വിഘ്നേശ് ശിവനും തമ്മിലുണ്ടായ ഈ​ഗോ പ്രശ്നമാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷമാണ് വിഘ്നേശിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.

Vignesh Shivan  Nayanthara

ഈ സിനിമയ്ക്കിടെ ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായെന്നാണ് സൂചന. കരിയറിൽ മുൻനിരയിലേക്ക് ഉയരുക വിഘ്നേശിന് എളുപ്പമായിരുന്നില്ല. ആദ്യ സിനിമ പോടാ പോടി മുതൽ പ്രശ്നങ്ങൾ നേരിട്ടതാണ്. ചിമ്പു നായകനായ ഈ സിനിമ ഏറെ പണിപ്പെട്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കി റിലീസ് ചെയ്തത്. നടിശോഭനയും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ശോഭന ഒരിക്കൽ വിഘ്നേശിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

വിഘ്നേശിനെ എനിക്കിഷ്ടമായി. ഷൂട്ടിം​ഗിന് ചെയ്യുമ്പോൾ അദ്ദേഹം കുറച്ച് കഷ്ടപ്പെട്ടു. ആരും സമയത്ത് വന്നില്ല. വിദേശത്ത് ഷൂട്ട് ചെയ്തതിനാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിഘ്നേശ് അതെല്ലാം മാനേജ് ചെയ്തെന്നും ശോഭന അന്ന് ഓർത്തു.

Vignesh Shivan  Nayanthara  Simbu

നാനും റൗഡി താനിലെ ഷൂട്ടിം​ഗ് സമയത്ത് ചിമ്പു കാരണമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകൻ നന്ദു അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. ഒരിക്കൽ കണ്ടപ്പോൾ പോടാ പോടി ഉപേക്ഷിക്കുകയാണെന്ന് വിക്കി എന്നോട് പറഞ്ഞിരുന്നു. അമിത ബഡ്ജറ്റും ചിമ്പുവിന്റെ ഡൊമിനേഷനുമായിരുന്നു കാരണം. ആ ചെറുപ്പക്കാരൻ അന്നേറെ വിഷമിച്ചു. ഒടുവിൽ വിഘ്നേശിന്റെ അമ്മ ചിമ്പുവുമായി സംസാരിച്ചെന്നും നന്ദു അന്ന് വെളിപ്പെടുത്തി.

അന്ന് നയൻ‌താര വിഘ്നേശിന്റെ ജീവിതത്തിലേക്ക് കട‌ന്ന് വന്നിട്ടില്ല. നാനും റൗഡി താനിന് ശേഷം വിഘ്നേശിന്റെ കരിയറും ജീവിതവും മാറി മറിഞ്ഞു. എന്നാൽ ഇന്ന് കരിയറിൽ മോശം സാഹചര്യത്തിലാണ് വിഘ്നേശ്. അജിത്ത് ചിത്രത്തിൽ നിന്നും പിന്മാറിയത് ​വലിയ ചർച്ചയായി. അടുത്ത കാലത്തൊന്നും വിഘ്നേശിന് ഹിറ്റുകളും ലഭിച്ചിട്ടില്ല.

ഇതിനിടെയാണ് ധനുഷുമായി ബന്ധപ്പെട്ട പ്രശ്നം വന്നിരിക്കുന്നത്. നയൻതാരയ്ക്ക് പിന്തുണയറിയിച്ച് ശ്രുതി ഹാസൻ, പാർവതി തിരുവോത്ത്, നസ്രിയ നസീം തുടങ്ങിയ നടിമാർ രം​ഗത്ത് വന്നിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് ഈ നടിമാർ ലൈക്ക് ചെയ്തു. ധനുഷിനൊപ്പം അഭിനയിച്ചവരാണ് ഈ നടിമാരെന്നതാണ് ശ്രദ്ധേയം. വിഷയത്തിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X