'അവൾ കഴിക്കുമ്പോഴാണ് സന്തോഷവും സംതൃപ്തിയും'; നയൻസിന് ഭക്ഷണം വാരികൊടുത്ത് വിക്കി!

സൗത്ത് ഇന്ത്യയിലെ ഏറ്റവും ബെസ്റ്റ് പ്രണയ ജോഡിയായിട്ടാണ് നയൻതാരയും വിഘ്നേഷ് ശിവനും അറിയപ്പെടുന്നത്. ആറ് വർഷത്തിന് മുകളിലായി ഇരുവരും പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും പരസ്പരമുള്ള ഇരുവരുടേയും പ്രണയത്തിന്റെ ആഴം കൂടുന്നതല്ലാതെ കുറയുന്നില്ല.

സൗത്ത് ഇന്ത്യയിൽ തന്നെ നയൻസ്-വിക്കി ജോഡിക്ക് മാത്രമായി വലിയൊരു ആരാധക വൃന്ദമുണ്ട്. നാനും റൗഡി താൻ സിനിമയ്ക്ക് ശേഷമാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലായത്.

അടുത്ത് തന്നെ ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വാർ‌ത്തകൾ വന്നുവെന്നല്ലാതെ ഇരുവരും ഔദ്യോ​ഗികമായി വിവാഹത്തെ കുറിച്ചൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ വിക്കി-നയൻസ് പ്രണയത്തിന്റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്.

നയൻതാരയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന വിഘ്നേഷ് ശിവനാണ് വീഡിയോയിലുള്ളത്. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം

'ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം' വീഡിയോ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു.

ആറ് വർഷമായി പ്രണയിക്കുന്ന താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. 2021 പകുതിയായപ്പോൾ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു.

നിശ്ചയ മോതിരവും നയൻതാര ആരാധകർക്കായി പ്രദർശിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും നയൻതാര വെളിപ്പെടുത്തിയിരുന്നു.

ജൂൺ ഒമ്പതിന് തിരുപ്പതിയിൽ വിവാഹം

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജൂൺ ഒമ്പതിന് തിരുപ്പതിയിൽ വെച്ച് വിഘ്നേഷും നയൻതാരയും വിവാഹിതരായേക്കും. ശേഷം മാലിദ്വീപിൽ വെച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

കാതുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു.

ആറ് വർഷത്തിന് മുകളിലായുള്ള  പ്രണയം

ത്രികോണ പ്രണയകഥയാണ് ചിത്രം പറഞ്ഞത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത കദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.

ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തേയും സിനിമയിൽ അവതരിപ്പിച്ചിരുന്നു. വിഘ്നേഷ് ശിവൻ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്തത്.

നയൻസും വിക്കിയും ചേർന്ന് റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയും നടത്തുന്നുണ്ട്. കാതുവാക്കിലെ രണ്ട് കാതല്‍ വിജയമായ ശേഷം തന്റെ പ്രണയിനിയായ നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വിക്കി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

വിക്കിയുടെ തങ്കം

'എന്റെ തങ്കം... ഇപ്പോൾ കൺമണിയും... എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി. നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്... നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നൽകുന്നത്.'

'ഞാൻ എല്ലായ്‌പ്പോഴും താഴ്ന്നവനും അവ്യക്തനുമായിരുന്നു. നീ വന്നപ്പോൾ മുതൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു. ഒരു പങ്കാളിയായി എപ്പോഴും നീ എന്റെ കൂടെ ഉണ്ടായിരുന്നു. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്.'

'നീയാണ് ഈ സിനിമ.. നീയാണ് എന്റെ വിജയം.... എന്റെ കൺമണി' എന്നാണ് വിഘ്നേഷ് കുറിച്ചത്. സാമന്തയും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു കാതുവാക്കിലെ രണ്ട് കാതല്‍.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X