നയൻതാരയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ്? ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് കാമുകന്‍ വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും ഒരുമിച്ചാണുള്ളത്. ഇരുകുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. യാത്രകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏറ്റവുമൊടുവില്‍ വിഘ്‌നേഷിനൊപ്പം നയന്‍സ് കൊച്ചിയില്‍ എത്തിയിരുന്നു. പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങുന്ന താരങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നയന്‍താരയുടെ മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും ചെന്നൈയിലേക്ക് തന്നെ തിരികെ പോവുമെന്നാണ് അറിയുന്നത്.

vignesh-shivan

അതേ സമയം നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയായിരുന്നു വിഘ്‌നേഷ്. നയന്‍താരയില്‍ നിന്നും തനിക്കേറ്റവും ആകര്‍ഷണം തോന്നിയ കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. 'നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്'. ആരാധകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട ഫോട്ടോയും വിഘ്‌നേഷ് പങ്കുവെച്ചിരുന്നു.

സ്റ്റൈലിഷ് ആയി ആൻഡ്രിയ ജെറേമിയ, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

ചിമ്പു, പ്രഭുദേവ, വിഘ്നേശ് ... ഇത്തവണ അത് നടക്കുമോ? | filmibeat Malayalam

വിഘ്‌നേഷ് സംവിധാനം ചെയ്ത് നയന്‍താര നായികയായി അഭിനയിക്കുന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. 2015 മുതലാണ് വിഘ്‌നേഷും നയന്‍സും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. ഒരു അവാര്‍ഡ് വേദിയില്‍ നിന്നും പ്രതിശ്രുത വരനെ കുറിച്ച് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ താരവിവാഹത്തെ കുറിച്ച് അറിയാന്‍ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X