നയന്‍താരയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിയ്ക്കുന്ന വിഘ്‌നേശ്; ഓര്‍മകളില്‍ പ്രണയ ജോഡികള്‍

നയന്‍താരയ്ക്കും വിഘ്‌നേശ് ശിവയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാര്‍ത്തയോട് നയനും വിഘ്‌നേശും പ്രതികരിച്ചത് വളരെ രസകരമായിട്ടായിരുന്നു. ഫേസ് ആപ്പില്‍ കുട്ടികളുടെ മുഖം സ്വീകരിച്ച്, ഒരു നഴ്‌സറി പാട്ടിനൊപ്പമാണ് നയനും വിക്കിയും വാര്‍ത്ത നിഷേധിച്ചത്. വീഡിയോ ആരാധകര്‍ സ്വീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ തംരംഗമായി മാറി.

ചെന്നൈയിലെ എഗ്മോറിലുള്ള വസതിയില്‍ ഇരുവരും കോവിഡ് കാലസാഹചര്യത്തിലെ നല്ല വശങ്ങള്‍ ആസ്വദിയ്ക്കുകയാണ്. അതിനിടയില്‍ ഓര്‍മകളില്‍ നിന്നൊരു ചിത്രം വിഘ്‌നേശ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു. നയനും വിഘ്‌നേശും തമ്മിലുള്ള പ്രണയത്തിന്റെ മധുര നിമിഷങ്ങള്‍ പലപ്പോഴും യുവ സംവിധായകന്‍ ഫോട്ടോകളാക്കി ആരാധകര്‍ക്ക് പങ്കുവയ്ക്കാറുണ്ട്. അതത്രയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നു.

nayantharaandvignesh


ഏറ്റവും ഒടുവില്‍ നയന്‍താരയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിയ്ക്കുന്ന ഒരു ഫോട്ടോയാണ് വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മുന്‍പൊരു അവധികാലത്ത് വിദേശത്ത് പോയപ്പോള്‍ എടുത്ത ചിത്രത്തിലൂടെ ഓര്‍മകള്‍ അയവിറുക്കുകയാണ് വിക്കി. ലോകത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബ്രിഡ്ജില്‍ വച്ചെടുത്ത മനോഹരമായ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഒന്നും തന്നെയില്ല. അതേസമയം പലതരത്തിലുള്ള 'ഹാര്‍ട്ടിന്റെ ഇമോജി'കള്‍ ഉണ്ട്

നയനും വിഘ്‌നേശും വൈകാതെ വിവാഹിതരാകും എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ലോക് ഡൗണ്‍ കാലത്ത് ഇരുവരും സ്വകാര്യമായി വിവാഹം ചെയ്തു എന്ന ഗോസിപ്പുകളുണ്ടായിരുന്നുവെങ്കിലും നടിയോട് അടുത്ത വൃത്തങ്ങള്‍ അത് നിഷേധിച്ചിരുന്നു. ഇരു വീട്ടുകാരുടെയും സാന്നിധ്യത്തോടെ വിവാഹം വൈകാതെ ഉണ്ടാവും.

Recommended Video

നയന്‍താര-വിഘ്‌നേഷ് കല്യാണം ഈ വര്‍ഷം അവസാനത്തോടെ

അതേ സമയം വിഘ്‌നേശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാത് വാകുല രണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് നയന്‍ അഭിനയിച്ചുകൊണ്ടിരുന്നത്. വിജയ് സേതുപതിയും സമാന്തയും ചിത്രത്തിലെ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവെയായിരുന്നു കൊറോണയെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചു പൂട്ടിയത്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ സിനിമ തിയേറ്ററുകളിലെത്തും. അണ്ണാത്തെ എന്ന ചിത്രത്തില്‍ നയന്‍ നായികയായെത്തുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനു മുന്‍പ് നയനും വിക്കിയും വിവാഹിതരാവുമോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

വിഘ്‌നേശ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X