എന്റെ മക്കളുടെ അമ്മയാവേണ്ടവള്‍! നയന്‍താര കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രവുമായി വിഘ്‌നേശ്
തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര ഉണ്ടാക്കി എടുത്ത താരമൂല്യം മറ്റൊരു നടിമാരും സ്വന്തമാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം പേരിനൊപ്പം സ്വന്തമാക്കി സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നയന്‍സ്. നടിയുടെ സിനിമാ ജീവിതത്തിനൊപ്പം കുടുംബവിശേഷങ്ങള്‍ അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ച് വ്യക്തതയില്ല. എന്നാല്‍ മാതൃദിനത്തില്‍ വിഘ്‌നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകര്‍.

മേയ് പത്തിന് ലോക മാതൃദിനമായിരുന്നു. അമ്മമാര്‍ക്ക് ആശംസകള്‍ അറിയിച്ചും അവരുടെ സ്‌നേഹത്തെ കുറിച്ചുമുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. ഒരു താരങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ വിഘ്‌നേശ് ശിവന്റെ പോസ്റ്റാണ് ഏറ്റവുമധികം തരംഗമുണ്ടാക്കിയത്. മറ്റാരും പങ്കുവെക്കാത്ത തരത്തില്‍ വേറിട്ടൊരു ആശംസയുമായിട്ടാണ് വിഘ്‌നേശ് എത്തിയത്. തന്റെ അമ്മയ്ക്ക് മാത്രമല്ല ഭാവി അമ്മായിയമ്മയ്ക്കും തന്റെ കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ പോകുന്നവള്‍ക്കും കൂടിയാണ് വിഘ്‌നേശിന്റെ ആശംസ.

ഒന്നിലധികം പോസ്റ്റുകളുമായിട്ടാണ് മാതൃദിനത്തില്‍ വിഘ്‌നേശ് ശിവന്‍ എത്തിയത്. ആദ്യം സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ചെറുപ്പം മുതല്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഒരു ടിക് ടോക് വീഡിയോയും അതിനൊപ്പമുണ്ടായിരുന്നു. ശേഷം നയന്‍താരയും നടിയുടെ അമ്മയും ഒന്നിച്ചുള്ള ചെറുപ്പം മുതലുള്ളതും അല്ലാത്തതുമായ ചിത്രങ്ങളും വിഘ്‌നേഷ് പോസ്റ്റ് ചെയ്തു. 'മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നിങ്ങള്‍ നന്നായി വളര്‍ത്തി. അമ്മേ നിങ്ങളെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു. നന്ദി അമ്മു... എന്നാണ് ഈ പോസ്റ്റിന് വിഘ്‌നേശ് ക്യാപ്ഷനിട്ടിരിക്കുന്നത്.

എന്നാല്‍ നയന്‍താരയ്ക്ക് മാത്രമായി വിഘ്‌നേശ് നല്‍കിയ ആശംസയാണ് വൈറലായത്. വിദേശത്ത് നിന്നോ മറ്റോ ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രമായിരുന്നു വിഘ്‌നേശ് പോസ്്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിന് കൊടുത്ത താരത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധേയം. 'ഇപ്പോള്‍ ഒരു കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്നതും ഭാവിയിലെ എന്റെ കുട്ടികളുടെ അമ്മയാവാന്‍ പോവുന്ന ആള്‍ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ എന്ന അടിക്കുറിപ്പാണ് വിഘ്‌നേശ് കൊടുത്തിരുന്നത്.

നടി റിബ ജോണ്‍, അടക്കം ഒരുപാട് പേരാണ് വിഘ്‌നേശിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്രയും തുറന്ന് പറയാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ചിലരുടെ കമന്റ്. എപ്പോഴാണ് വിവാഹം കഴിക്കാന്‍ പോവുന്നത്? വേഗം കല്യാണം കഴിക്കൂ. നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ ഉടന്‍ സംഭവിക്കട്ടെ എന്ന് തുടങ്ങി വിഘ്‌നേശിനോടും നയന്‍താരയോടും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയരുകയാണ്.


Click it and Unblock the Notifications