നയന്‍താര വിഘ്‌നേശ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ഉടന്‍ അത് സംഭവിക്കും!!!

കോളിവുഡിലുള്ളതില്‍ ഇപ്പോഴുള്ള ഹോട്ട് കപ്പിള്‍സ് ആണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ആദ്യമൊക്കെ പ്രണയ ഗോസിപ്പുകള്‍ നിരസിച്ച നയനും വിക്കിയും ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അതേ സമയം തങ്ങള്‍ പ്രണയത്തിലാണെന്ന് പറയാതെ പറയുകയാണ്. ഇരുവരെയും സംബന്ധിച്ച വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് പാപ്പരാസികളും ഫാന്‍സും.

അങ്ങനെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നയന്‍താര ഒരു സിനിമ നിര്‍മിയ്ക്കാന്‍ പോകുന്നു എന്ന ഗോസിപ്പ് ഏറെ നാളായി നിലനില്‍ക്കുകയാണ്. ഈ ചിത്രത്തില്‍ വിഘ്‌നേശ് ശിവ നായകനായി എത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

nanyn

ഈ ചിത്രം നയന്‍താര നിര്‍മിക്കുന്നു, വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്നു, അതര്‍വ മുരളി നായകനായി എത്തുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. ചിത്രത്തിന് 'ഇദയം മുരളി' എന്ന് പേരും നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതര്‍വ അല്ല, വിഘ്‌നേശ് ശിവയാണ് നായകന്‍ എന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്ത് തന്നെയായാലും ഇദയം മുരളിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിയ്ക്കാം. നിലവില്‍ ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രത്തില്‍ അതര്‍വയും നയന്‍താരായും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X