കാമുകന്റെ മാറിൽ മുഖം മറച്ച് നയൻസ്! ഇപ്പോൾ ആരും കാണേണ്ട, കാരണം തുറന്നു പറഞ്ഞ് വിഘ്നേശ്

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ തന്റെ അറുപത്തിയഞ്ചാമത്തെ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ്. നെട്രിക്കൺ എന്ന പേരിട്ടിരിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തന്റെ അറുപത്തിയ‍ഞ്ചാമത്തെ ചിത്രം എന്നതിലുപരി മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തന്റെ പ്രിയതമൻ വിഘ്നേശ് ശിവന്റെ ഉടമസ്ഥതയിലുളള നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണ വിവരം വിഘ്നേശ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

 nayanthara

നയൻതാരയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ സിനിമയെ കുറിച്ചുളള വിവരം ആരാധകരെ അറിയിച്ചത്. നയൻസ് വിഘ്നേശിനോടൊപ്പം മുഖം മറച്ച് നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റിനോടൊപ്പ പകുവെച്ചിരിക്കുന്നത്. അടുത്തൊരു സിനിമയ്ക്കായി ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ പതിവ് റോളിലല്ല. ആദ്യമായി നിര്‍മ്മാതാവാകുകയാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തു വിടും. നയൻസിന്റെ ലുക്ക് പുറത്തു വിടാൻ ഇപ്പോൾ നിർവാഹമില്ലെന്നു വിഘ്നേഷ് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

നെട്രികൺ ( മൂന്നാംകണ്ണ്) എന്ന ചിത്രത്തിൽ നയൻസ് അന്ധയായ പെൺകുട്ടിയെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിഘ്നേശ് ശിവൻ നയൻതാരം ഒന്നിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുത്തത്. രജനീകാന്ത് ചിത്രമായ ദർബാർ, ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി, വിജയ് ചിത്രം ബിഗിൽ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന നയൻസ് ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X