നയന്‍താരയുടെ വിവാഹസാരി റെഡി, നിറം... പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് വിഘ്‌നേഷ് ശിവന്‍
കാത്തിരുപ്പുകള്‍ക്കൊടുവില്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ജീവിതത്തില്‍ ഒന്നാവാന്‍ പോവുകയാണ് കഴിഞ്ഞ ഏറെ നാളുകളായ ഇവരുടെ താരവിവാഹത്തിനായി പ്രേക്ഷകരും സിനിമാ ലോകവും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിത ആ സമയം വന്നെത്തിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് നയന്‍സും വിഘ്‌നേഷും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ദേശീയ വിനോദ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട് പ്രകാരം ഇരുകുടുംബങ്ങളിലും വിവാഹത്തിനായുളള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരു വിവാഹിതരാവാന്‍ പോവുന്നത്. പുറത്ത് പ്രതരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 9 നാകു കല്യാണമെന്നാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഇപ്പോഴിതാ നയന്‍താരയുട വിവാഹസാരിയുടെ നിറത്തെ കുറിച്ച് പറയുകയാണ് വിഘ്‌നേഷ് ശിവന്‍. പുരസ്‌കാരനിശയില്‍ അവാര്‍ഡ് സ്വീകരിക്കാനായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആരാധകരുടെ പ്രതികരണം പങ്കുവെച്ചതിന് ശേഷമാണ് വിഘ്‌നേഷ് ശിവനോട് അവതാരക വിവാഹസാരിയുടെ നിറത്തെ കുറിച്ച് ചോദിച്ചത്. സംവിധായകന്റെ ഉത്തം വൈറലായിട്ടുണ്ട്.

പച്ച, ചുവപ്പ്, മഞ്ഞ, കറുപ്പ്, തുടങ്ങിയ നിറങ്ങളാണ് ആരാധകര്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ എന്ത് ധരിച്ചാലും സുന്ദരിയായിരിക്കുമെന്നും ആരാധകന്‍ പറയുന്നു.
ഇതു തന്നെയാണ് വിഘ്‌നേഷിന്റേയും ആദ്യത്തെ ഉത്തരം. 'ഇനി ഞാന്‍ ഒന്ന് പറഞ്ഞ് നേരത്തെ പ്ലാന്‍ ചെയ്തത് മാറ്റി പ്രശ്‌നമുണ്ടാക്കുന്നില്ല' എന്ന് തമാശ രൂപേണേ പറഞ്ഞു.

ഒപ്പം തന്നെ നടിയുടെ പേര് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് എന്താണെന്നും വെളിപ്പെടുത്തുന്നുണ്ട്. 'നയന്‍സ് എന്ന തന്നെയാണ് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. ആദ്യം 'മാം'എന്നായിരുന്നു. ആദ്യമായി കഥ പറയാന്‍ പോയപ്പോള്‍ നമ്പര്‍ തന്നു. അന്ന് മുതല്‍ അങ്ങനെയാണ്. ആ പഴയ ഫോണ്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് ചമ്മലോടെ' വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.
ഈ ചോദ്യം കേട്ടതും സ്‌റ്റേജിന് പുറത്ത് ഇരുന്നു ചിരിക്കുന്ന സംഗീത സംവിധായകന്‍ അനിരുദ്ധിനെ വീഡിയോയില്‍ കാണാം

ആര്‍പ്പു വിളികളോടെയാണ് നയന്‍താരയെ ജനങ്ങള്‍ സ്റ്റേജിലേയ്ക്ക് സ്വീകരിച്ചത്. പുരസ്‌കാരദാന ചടങ്ങില്‍ ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് അതിഥിയായി എത്തിയിരുന്നു.
'കാത്തുവാക്കുല രണ്ട് കാതല്‍' ആണ് നയന്‍താരയുടെ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. വിഘ്‌നേഷ് ശിവനാണ് സിനിമ സംവിധാനം ചെയ്തത്. നയന്‍സിനോടൊപ്പം വിജയ് സേതുപതിയും സാമന്തയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ത്രികോണ ലവ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡിയാണ് വിജയ് സേതുപതിയും നയന്‍താരയും. വിഘ്‌നേഷിന്റെ ആദ്യ ചിത്രത്തിലും ഇരുവരുമായിരുന്നു നായകനും നായികയും.

കഴിഞ്ഞ ദിവസം 'കാത്തുവാക്കുല രണ്ടു കാതല്‍' വലിയ വിജയമാകുന്നതില്‍ നയന്‍താര നല്‍കിയ പിന്തുണയെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.'പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നല്‍കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂര്‍ത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കണ്‍മണി', അദ്ദേഹം എഴുതി. വാക്കുകള്‍ വൈറല്‍ ആയിരുന്നു.


Click it and Unblock the Notifications