ആ സമയങ്ങളില്‍ എന്റെ ഭാര്യ ടെറര്‍ ആവും! നയന്‍താരയുടെ പിരീഡ്‌സ് സമയത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

എല്ലാ കാര്യങ്ങളും വളരെ രഹസ്യമായി ചെയ്തിരുന്ന നടി നയന്‍താര ഇപ്പോള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹത്തിന് ശേഷമായിരുന്നു നയന്‍സിന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തുഷ്ടയായി ജീവിക്കുന്ന നടി പുതിയൊരു ബിസിനസിലേക്കും കടന്നിരുന്നു.

9 സ്‌കിന്‍ എന്ന പേരില്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും. ഈ ബ്രാന്‍ഡിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ താരദമ്പതിമാര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചാണ് നയന്‍താര സംസാരിച്ചതെങ്കില്‍ ഭാര്യയില്‍ നിന്നും നേരിട്ടറിഞ്ഞ സംഭവങ്ങളെ പറ്റിയാണ് വിഘ്‌നേശ് സംസാരിച്ചത്.

 nayanthara-vicky

ഫെമി 9 എന്ന പേരിലൊരുക്കിയ സാനിറ്ററി നാപ്കിന്‍ കൂടി നയന്‍താരയുടെ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് നടി ഉപയോഗിച്ച് നോക്കി സ്വയം അനുഭവം പറഞ്ഞതാണെന്നാണ് പ്രസംഗത്തിനിടെ വിഘ്‌നേശ് വ്യക്തമാക്കിയിരിക്കുന്നത്. 'പണ്ടൊക്കെ അമ്മയും അനിയത്തിയുമൊക്കെ എപ്പോഴും ഉപയോഗിക്കുന്ന സാധനമായിരുന്നു ഇത്. ഞാന്‍ തന്നെ ഒരുപാട് തവണ അത് വാങ്ങി കൊടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ ഉള്ളില്‍ എന്താണെന്നോ എങ്ങനെയാണെന്നോ അറിയില്ലായിരുന്നു.

അത് വാങ്ങി താ, ഇത് വാങ്ങി താ എന്നൊക്കെയാണ് ആണ്‍കുട്ടികളോട് പലരും ആവശ്യപ്പെടുന്നത്. ആദ്യമായിട്ടാണ് ഈ സാനിറ്ററി പാഡ് കൊണ്ട് ഇത്രയും ഉപയോഗമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ എങ്ങനെയാണെന്നുമൊക്കെ ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ബിസിനസ് സംസാരിച്ചവരുടെ കൈയ്യില്‍ നിന്നും ആ പാഡ് വാങ്ങി വീട്ടില്‍ കൊണ്ട് വന്ന് ഭാര്യയായ നയന്‍താരയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു.

സാധാരണ എന്തെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ അതെടുത്ത് പോയി നയന്‍സ് പരസ്യത്തിലൊന്നും അഭിനയിക്കില്ല. ഒരു വിഷയത്തെ കുറിച്ച് പുറത്ത് വന്ന് പറയണമെങ്കില്‍ അവളുടെ ഹൃദയത്തില്‍ നിന്നും ശരിയാണെന്ന് വ്യക്തമായതിന് ശേഷം മാത്രമായിരിക്കും. അങ്ങനെ അവള്‍ ആ പാഡ് ഉപയോഗിച്ച് തുടങ്ങി. ആറ് മാസത്തോളം വേറെ ബ്രാന്‍ഡ് കൊണ്ട് വന്നെങ്കിലും ഇത് തന്നെയാണ് അവള്‍ ഉപയോഗിച്ചത്. സത്യമായിട്ടും ഇത് സൂപ്പറാണെന്ന് പറഞ്ഞു.

nayanthara

സോഫ വില്‍ക്കുന്ന പയ്യന്‍മാര്‍ പറയുന്നത് പോലെ ഇത് ശരിക്കും നല്ലതാണെന്നാണ് നയന്‍ പറഞ്ഞത്. അതിന് ശേഷം എന്റെ സഹോദരിയ്ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇത് കൊടുത്തു. അവരും ഉപയോഗിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് പോകനായി ഞാന്‍ ഗോമതി മേഡത്തിന്റെ അടുത്ത് ചെന്നപ്പോള്‍ അവര്‍ ഈ പ്രൊഡക്ട് വില്‍ക്കാമെന്നല്ല പറഞ്ഞത്. എല്ലാ പെണ്‍കുട്ടികളുടെ അടുത്തേക്കും ഇത് എത്തിക്കാന്‍ എന്തെങ്കിലും ചെയ്യാനാണ് പറഞ്ഞത്.

അങ്ങനെയാണ് ഫെമി 9 എന്ന പേരില്‍ ഈ പ്രൊഡകട്് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഇതിലൂടെ എന്തോരം സമ്പാദിക്കണമെന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഇന്ന് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുകയാണ്.

പീരിഡസ് ആകുന്ന സയമത്ത് മൂഡ്‌സ്വീങ്‌സ് വരുന്നത് സാധാരണമാണ്. അതിനെ പറ്റിയും എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു. പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത്. ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോള്‍ നോര്‍മലാവുകയും ചെയ്യുമെന്ന് വിഘ്‌നേശ് പറയുന്നു.

അതേ സമയം തന്റെ വിജയത്തിന് പിന്നില്‍ ഭര്‍ത്താവ് വിഘ്‌നേശാണെന്നാണ് നയന്‍താര പറഞ്ഞത്. 'ഓരോ പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇന്ന് വളരെ വിജയിച്ചതും സന്തോഷവതിയായ എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ തീര്‍ച്ചയായും ഒരു പുരുഷനുണ്ടെന്നാണ്', ഭര്‍ത്താവിനെ പറ്റി നയന്‍താര പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X