For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ തങ്കമേ നിന്നെ ആ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുന്നു; വിവാഹ ദിവസം നയന്‍താരയോട് വിഘ്‌നേശ്

  |

  ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാവുകയാണ് ഇന്ന്. നയന്‍സ് വിവാഹിതയായി, ഉടനെ വിവാഹം കഴിക്കും എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കെല്ലാം അവസാനമായെന്ന് പറയാം. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് താരവിവാഹം.

  മാസങ്ങളായി നയന്‍താരയുടദെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. എന്തായാലും ഇന്ന് (ജൂണ്‍ 9) വെളുപ്പിന് തന്നെ വിവാഹം നടക്കുമെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ ദിവസം നയന്‍സിന് സമ്മാനിക്കുകയാണെന്ന് പറഞ്ഞ് വിഘ്‌നേശ് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലാണ് വിവാഹത്തെ കുറിച്ച് വിക്കി സംസാരിച്ചത്.

  'ഇന്ന് ജൂണ്‍ ഒന്‍പത്, അത് നയന്‍സിന്റേതാണ്.. എന്റെ ജീവിതത്തിലൂടെ കടന്നു പോയതെലല്ലാം സുന്ദര മനുഷ്യരാണ്. അതിനാല്‍ ദൈവത്തിനും പ്രപഞ്ചത്തിന്റെ നന്മയ്ക്കും നന്ദി! ഓരോ നല്ല ആത്മാവും, ഓരോ നല്ല നിമിഷവും, ഓരോ നല്ല യാദൃശ്ചികതയും, എല്ലാ നല്ല അനുഗ്രഹങ്ങളും, ഷൂട്ടിംഗിലെ എല്ലാ ദിവസവും, ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാര്‍ത്ഥനയും തുടങ്ങി എല്ലാ പ്രാര്‍ഥനകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു.


  ഇപ്പോള്‍, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്‌നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു! നയന്‍താര!

  ഷോര്‍ട്ട്‌സ് ധരിച്ച് നൃത്തം ചെയ്ത് ദില്‍ഷ, പഴയ ചിത്രം കുത്തിപ്പൊക്കി നിമിഷ, ഒപ്പം ഉഗ്രന്‍ മറുപടിയും

  എന്റെ തങ്കമേ.. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നീ ആ ഇടനാഴിയിലൂടെ നടന്ന് വരുന്നത് കാണാനുള്ള ആവേശത്തിലാണ് ഞാന്‍. എല്ലാ നന്മകള്‍ക്ക് വേണ്ടിയും ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഒപ്പം കാത്തിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും നല്ല സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഔദ്യോഗികമായി പുതിയൊരു അധ്യായം ആരംഭിക്കുന്നു' എന്നുമാണ് വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല അവൾ ഇത്തരക്കാരി ആണെന്ന്; പിന്നീട് കെട്ടിപിടിച്ച് കിടന്നു

  വിവാഹത്തിനൊരുങ്ങി വരുന്ന പ്രിയതമയെ കാണാനുള്ള ആവേശത്തെ കുറിച്ചാണ് കുറിപ്പിലൂടെ വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. ഒപ്പം ഓദ്യോഗികമായി വിവാഹിതരാവുകയാണെന്ന കാര്യം അറിയിച്ചു. ഈ പോസ്റ്റിനൊപ്പം നയന്‍താരയുടെ നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

  വിവാഹത്തിന് മുന്‍പ് ആഗ്രഹിച്ച സ്വപ്നം, 13 വാടക വീടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറിയതിനെ പറ്റി മൃദുല

  സിനിമാ തിരക്കുകള്‍ അവസാനിച്ചതിന് പിന്നാലെയാണ് വിവാഹം കഴിക്കാമെന്ന് താരങ്ങള്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താര നായികയായി അഭിനയിച്ച സിനിമ കാതുവക്കുളെ രണ്ട് കാതല്‍ എന്ന ചിത്രം റിലീസ് ചെയ്തത്. പിന്നാലെ വിവാഹ തീയ്യതി പുറത്ത് വിടുകയായിരുന്നു. മുന്‍പ് വിവാഹനിശ്ചയം നടത്തിയതിനെ പറ്റി നയന്‍താര വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് വിവാഹം നിശ്ചയിച്ചത്.

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം. മഹാബലിപുരത്തുള്ള വളരെ ആഢംബര റിസോര്‍ട്ടാണ് വിവാഹവേദി. അവിടെ 129 മുറികള്‍ താരങ്ങള്‍ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഉച്ചകഴിഞ്ഞതിന് ശേഷം വിവാഹഫോട്ടോ വിഘ്‌നേശ് ശിവന്‍ തന്നെ പങ്കുവെക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ പതിനൊന്നിന് മാധ്യമങ്ങള്‍ക്് മുന്നില്‍ വന്ന് വിവരം പറയുമെന്നും കരുതുന്നു.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  വിഘ്നേശ് ശിവൻ്റെ പോസ്റ്റ് കാണാം

  Read more about: nayanthara vignesh shivan
  English summary
  Vignesh Shivan Penned A Heartfelt Note About Nayanthara And Their Marriage Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X