നയന്‍താരയുമൊത്തുളള പുതിയ സിനിമ! അയ്യന്റെ അനുഗ്രഹത്തിനായി വിഘ്‌നേഷ് ശിവന്‍ ശബരിമലയില്‍
തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരങ്ങള്‍. ഇക്കഴിഞ്ഞ വാലന്റൈന്‍ഡ് ഡേയിലാണ് നയന്‍താരയുമൊത്തുളള പുതിയ ചിത്രം വിഘ്‌നേഷ് ശിവന്‍ പ്രഖ്യാപിച്ചത്.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന് കാതുവാകുളള രെണ്ടു കാതല്‍ എന്നാണ് പേരിട്ടത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിക്കി ശബരിമല ദര്‍ശനം നടത്തിയിരിക്കുന്നത്. ശബരിമലയില്‍ നിന്നെടുത്ത ഒരു ചിത്രം വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ദൈവികമായൊരു അഡിക്ഷന്‍ ഈ സ്ഥലത്തിനോട് ഉണ്ടെന്ന് ചിത്രത്തോടൊപ്പം വിക്കി ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും വിഘ്‌നേഷ് ശിവന്‍ ശബരിമല സന്ദര്‍ശനം നടത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് വിജയ് സേതുപതിയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സിനിമയെടുക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ത്രികോണ പ്രണയകഥയാണ് പറയുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.



Click it and Unblock the Notifications