»   » നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയുടെ കാമുകന്മാരായിട്ടാണ് ഇപ്പോള്‍ ചിമ്പുവും വിഘ്‌നേശ് ശിവയും പാപ്പരാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇരുവരും തമ്മില്‍ എന്തോ വലിയ ശത്രുതയുണ്ടെന്ന് കുറച്ചു നാളായി വാര്‍ത്തകളുണ്ടായിരുന്നു. അതിനിടയില്‍ ശിവകാര്‍ത്തികേയന്റെ റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വിഘ്‌നേശ് ശിവ നടത്തിയ പ്രസംഗം കൂടെയായപ്പോള്‍ ആ പ്രശ്‌നത്തിന് ശക്തിയേറി.

നയന്‍താരയും വിഘ്‌നേശും തെറ്റിപ്പിരിഞ്ഞു എന്നാര് പറഞ്ഞു, ഇല്ല എന്നതിന് ദാ തെളിവ്

റെമോ എന്ന ചിത്രത്തിലെ ഒരു പാട്ട് എഴുതിയത് വിഘ്‌നേശ് ശിവയാണ്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഓഡിയോ ലോഞ്ചില്‍ പ്രസംഗിക്കുന്നതിനിടെ വിഘ്‌നേശ്, അനിരുദ്ധിന് നന്ദി പറഞ്ഞു. ഇന്ന് ഇവിടെ ഞാന്‍ നില്‍ക്കുന്നത് അനിരുദ്ധ് കാരണമാണെന്ന് വിഘ്‌നേശ് ശിവ പറഞ്ഞതോടെ ചിമ്പു ഫാന്‍സിന് ഹാലിളകി.

നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

പോടാ പോടി എന്ന ചിത്രത്തിലൂടെ വിഘ്‌നേശ് ശിവ എന്ന സംവിധായകനെയും ഗാനരചയിതാവിനെയും പരിചയപ്പെടുത്തിയത് ചിമ്പുവാണ്. എന്നിട്ട് ഈ നാളുവരെ ചിമ്പുവിനോടൊരു നന്ദി പറഞ്ഞില്ല. ഇന്നലെ കണ്ട അനിരുദ്ധാണ് ഇവിടെ എന്നെ എത്തിച്ചത് എന്ന് പറഞ്ഞാല്‍ ചിമ്പു ഫാന്‍സ് അടങ്ങി ഇരിക്കുമോ

നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

പ്രശ്‌നം വിവാദമായതോടെ വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് ഒരു തുറന്ന കത്തെഴുതി. റെമോ എന്ന ഓഡിയോ ലോഞ്ചിന് ഞാന്‍ എത്താന്‍ കാരണം അനിരുദ്ധാണെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂ എന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടതാണെന്നും വിഘ്‌നേശ് പറഞ്ഞു.

നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

തീര്‍ച്ചയായും എനിക്കൊരു അവസരം തന്നത് ചിമ്പു സര്‍ തന്നെയാണ്. ആദ്യ ചിത്രത്തിന് ശേഷം പല തരത്തിലുള്ള പ്രശ്‌നങ്ങളെയും ജീവിതത്തില്‍ എനിക്ക് നേരിടേണ്ടി വന്നു. ചിമ്പു സര്‍ ഉള്‍പ്പടെ പലരും ആ അവസരത്തില്‍ എനിക്ക് ആശ്വാസവുമായി വന്നു. അതൊന്നും മറക്കില്ല- വിഘ്‌നേശ് പറയുന്നു

നയന്‍താരയുടെ കാമുകന്മാര്‍ തമ്മില്‍ ശത്രുതയോ, വിഘ്‌നേശ് ശിവ ചിമ്പു ഫാന്‍സിന് എഴുതിയ കത്ത് വായിക്കൂ...

ധനുഷ് സാറും എന്റെ കരിയറില്‍ ഒരു കൈ തന്ന് സഹായിച്ച ആളാണ്. നാനും റൗഡി താന്‍ എന്ന എന്റെ ചിത്രം നിര്‍മിച്ചത് അദ്ദേഹാണ്. ആ സിനിമയാണ് ഇപ്പോള്‍ എന്നെ ശ്രദ്ധേയനാക്കുന്നതും- വിഘ്‌നേശ് ശിവ കത്തില്‍ പറഞ്ഞു.

English summary
Vignesh Shivan Clarifies Doubts On His ‘Remo’ Speech, Writes A Letter To Simbu Fans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam