twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍ ഈ നടന്‌റെ ജോഡിയായപ്പോള്‍ മാത്രം എനിക്ക് അസൂയ തോന്നിയില്ല, മനസുതുറന്ന് വിഘ്‌നേഷ് ശിവന്‍

    By Prashant V R
    |

    തമിഴകത്തെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. നാനും റൗഡി താന്‍ സമയം മുതല്‍ പ്രണയത്തിലായ ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. നയന്‍സും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. മുന്‍പ് ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    നയന്‍താരയുമൊത്തുളള വിശേഷങ്ങള്‍ എപ്പോഴും വിഘ്‌നേഷ് ശിവന്‍ പങ്കുവെക്കാറുണ്ട്. നയന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും വിക്കിയുടെ പോസ്റ്റുകളിലൂടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. വിഘ്‌നേഷ് ശിവന്റെ രണ്ടാം ചിത്രമായ നാനും റൗഡി താന്‍ നയന്‍താരയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

    കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍

    കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. നാനും റൗഡി താന്‍ വിജയത്തിന് പിന്നാലെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി വിഘ്‌നേഷ് മാറി. അതേസമയം നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയ നിമിഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം വിക്കിക്കൊപ്പം നയന്‍ കേരളത്തിലെ വീട്ടിലെത്തിയിരുന്നു.

    അമ്മയ്‌ക്കൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം

    അമ്മയ്‌ക്കൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ഓണം ആഘോഷിച്ച സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു. അതേസമയം വിഘ്‌നേഷ് ശിവന്റെ എറ്റവും പുതിയ ചിത്രത്തിലും നായികയായി നയന്‍താര തന്നെയാണ് അഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാവുന്ന സിനിമയില്‍ സാമന്തയും നായികയായി എത്തുന്നു. കാത്തുവാക്കുളെള രണ്ട് കാതല്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു.

    ത്രികോണ പ്രണയകഥ പറയുന്ന

    ത്രികോണ പ്രണയകഥ പറയുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയനും വിഘ്‌നേഷും ചേര്‍ന്ന് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിനൊപ്പം സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇരുവരും. അതേസമയം പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്‌നേഷ് ശിവന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു.

    നയന്‍താരയ്‌ക്കൊപ്പം

    എന്റെ തങ്കം മറ്റൊരാള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തപ്പോള്‍ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. നയന്‍താര വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിച്ചതിനെ കുറിച്ചാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. നയന്‍താര വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിച്ചതിനെ കുറിച്ചാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നാനും റൗഡി താന്‍, ഇമൈകനൊടികള്‍ എന്നീ സിനിമകളിലാണ് നയന്‍താരയും വിജയ് സേതുപതിയും മുന്‍പ് ജോഡികളായത്‌.

    അതേസമയം നയന്‍താരയുടെയും

    അതേസമയം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനായി ആകംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിവാഹത്തെ കുറിച്ച് ഇതുവരെയും ഇരുവരും പ്രതികരിച്ചിട്ടില്ല. മുന്‍പ് ഒരുമിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു താരജോഡികള്‍. ചിമ്പു നായകനായ പോടാ പോടിയാണ് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സൂര്യയെ നായകനായി താനാ സേര്‍ന്തകൂട്ടം എന്ന ചിത്രവും സംവിധായകന്‍ ഒരുക്കി.

    Read more about: nayanthara vignesh shivan
    English summary
    Vignesh Shivan Revealed He Is Not Possessive About Nayantara When She Pair With Vijay Sethupathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X