»   » നയന്‍താരയും വിഘ്‌നേശും പ്രണയത്തില്‍ തന്നെ! പിറന്നാള്‍ ആഘോഷത്തിന്റെ സെല്‍ഫി വൈറലാവുന്നു!!

നയന്‍താരയും വിഘ്‌നേശും പ്രണയത്തില്‍ തന്നെ! പിറന്നാള്‍ ആഘോഷത്തിന്റെ സെല്‍ഫി വൈറലാവുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ സൂപ്പര്‍ നടി നയന്‍താരും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്നത് രഹസ്യമായ സത്യമാണ്. ഇരുവരും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇന്ന് നയന്‍സ് വിഘ്‌നേശിന്റെ കൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്.

ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍

വിഘ്‌നേശ് ശിവന് ഇന്ന് 33-ാം പിറന്നാളാണ്. ഇരുവരും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലാണെന്നാണ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെയും നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചിരിക്കുകയാണ്.

വിഘ്‌നേശിന്റെ പിറന്നാള്‍

സംവിധായകനും നടനുമായ വിഘ്‌നേശ് ശിവന്‍ ഇന്ന് തന്റെ 33-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിഘ്‌നേശിനൊപ്പം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുമുണ്ട്.

പിറന്നാള്‍ ആഘോഷം

ഇത്തവണ വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇരുവരും അമേരിക്കയിലേക്കാണ് പോയിരിക്കുന്നത്. അവിടെ നിന്നും ക്യൂട്ട് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

നയന്‍സും കാമുകനും

നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള കാര്യം തെന്നിന്ത്യയില്‍ പരസ്യമായ രഹസ്യമാണ്. ഇരുവരും അതിനെ കുറിച്ച് തുറന്ന് സംസാരിക്കുന്നില്ലെങ്കിലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പുറത്ത് വിടുന്നത് പതിവാണ്.

യുഎസിലെ ബ്രൂക്ലിന്‍ പാലം

ഇരുവരുടെയും പുതിയ സെല്‍ഫി യുഎസിലെ ബ്രൂക്ലിന്‍ പാലത്തില്‍ നിന്നും എടുത്തതായിരുന്നു. വിഘ്‌നേശ് എടുത്ത സെല്‍ഫിയില്‍ അദ്ദേഹത്തിന്റെ തോളില്‍ കൈവെച്ച് ചിരിച്ചോണ്ട് നില്‍ക്കുന്ന നയന്‍സിനെയാണ് കാണുന്നത്.

നയന്‍സിന്റെ പിറന്നാള്‍

കഴിഞ്ഞ വര്‍ഷം നയന്‍സിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

English summary
Vignesh Shivan's birthday selfi with Nayanthara.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam