താങ്ക്യൂ തങ്കമേ, എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിന്! നയന്‍സിനെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍
കോളിവുഡില്‍ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന പ്രണയ ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. പ്രണയം തുടങ്ങിയത് മുതല്‍ ഇരുവരുടെയും പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. നയന്‍സിന്റെയും വിഘ്‌നേഷിന്റെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ചുളള വിദേശ യാത്രകള്‍ക്കായെല്ലാം സമയം കണ്ടെത്താറുണ്ട് ഇവര്‍.

നയന്‍താരയെക്കുറിച്ചുളള വിഘ്‌നേഷ് ശിവന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍സിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിഘ്‌നേഷ് ശിവന്റെ പുതിയ പോസ്റ്റ്. വിഘ്‌നേഷ് ആദ്യമായി സംവിധാനം ചെയ്ത നാനും റൗഡി താന്‍ റിലീസ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് സംവിധായകന്റെ പോസ്റ്റ് വന്നത്.
വിജയ് സേതുപതിയും നയന്‍താരയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. നയന്‍താരയോട് ഒരു വലിയ നന്ദി അറിയിച്ചുകൊണ്ടായിരുന്നു വിക്കി ഇത്തവണ എത്തിയിരിക്കുന്നത്.
"താങ്ക്യൂ തങ്കമേ, നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരമായേ തോന്നിയിട്ടൂളളു. ഈ ദിവസത്തിന് നന്ദി. ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതിനും. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊളളണം. ഒരുപാട് സ്‌നേഹം, വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



Click it and Unblock the Notifications











