For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയായതിന് ശേഷം ഇത് ആദ്യമായിട്ടാണ്; നീയിപ്പോൾ കൂടുതൽ സുന്ദരിയാണ്, നയൻതാരയുടെ പിറന്നാൾ ദിനത്തിൽ വിഘ്‌നേശ്

  |

  ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരാറുള്ള നടിയാണ് നയന്‍താര. ഈ വര്‍ഷം വിവാഹവും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കലുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടി. വീണ്ടും നവംബര്‍ പതിനെട്ടിന് നയന്‍താര തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നയന്‍സിനെ കുറിച്ചെന്ത് പറയുമെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ഏവരും.

  ഒടുവില്‍ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങളുമായിട്ടാണ് വിഘ്‌നേശ് എത്തിയിരിക്കുന്നത്. നയന്‍താരയുടെ കൂടെ ആഘോഷിക്കുന്ന അവരുടെ ഒന്‍പതാമത്തെ ജന്മദിനമാണെന്ന് പറഞ്ഞ വിക്കി ഭാര്യയും അമ്മയും ആയതിന് ശേഷം നടിയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ചും സൂചിപ്പിച്ചിരിക്കുകയാണ്.

  Also Read: റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍

  നയന്‍, ഞാന്‍ നിന്റെ കൂടെ ഉണ്ടായിരുന്ന ഒന്‍പതാമത്തെ ജന്മദിനമാണിന്ന്. നിന്റെ ഓരോ ജന്മദിനങ്ങളും സ്‌പെഷ്യലും അവിസ്മരണീയവും വ്യത്യസ്തവുമായിരിക്കും. എന്നാല്‍ ഇത്തവണയാണ് ഏറ്റവും സവിശേഷമായത്. കാരണം ഭാര്യ ഭര്‍ത്താക്കന്മാരായി നമ്മള്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനമാണിത്. അതിനൊപ്പം മനോഹരമായി അനുഗ്രഹിക്കപ്പെട്ട രണ്ട് കുട്ടികളുടെ അച്ഛനും അമ്മയുമാണ് നമ്മൡപ്പോള്‍.

  Also Read: വിവാഹിതനടക്കമുള്ള നടന്മാരെ പ്രണയിച്ചു, മതം മാറി; നടി നയന്‍താരയുടെ മനംകവര്‍ന്ന നടന്മാര്‍ ഇവരാണ്

  നിന്നെ എപ്പോഴും അറിയാനായി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നീയൊരു ശക്തയായ വ്യക്തിയായിട്ടാണ് എപ്പോഴും കാണപ്പെട്ടിട്ടുള്ളത്. നീ ചെയ്യുന്നതെന്തിലാണെങ്കിലും ആത്മവിശ്വാസവും അര്‍പ്പണബോധവും ഉള്ളവളായിരിക്കും. അതിനുള്ള കരുത്ത് നിനക്കുണ്ട്. ഈ വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടത് മറ്റൊരു വ്യക്തിയെയാണ്. ജീവിതത്തോട് അടക്കം എല്ലാത്തിനോടും നിങ്ങള്‍ കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ഥതയും എല്ലായിപ്പോഴും പ്രചോദനം ഉള്‍കൊള്ളുന്നതാണ്.

  എന്നാല്‍ ഇന്ന് നിന്നെയൊരു അമ്മയായി കാണുമ്പോള്‍, ഇതാണ് നിന്റെ ഏറ്റവും സന്തോഷത്തോടെയും പൂര്‍ണമായിട്ടുള്ള രൂപീകരണമെന്ന് മനസിലാവുന്നു. നീയിപ്പോള്‍ പൂര്‍ണവതിയാണ്. ഏറ്റവും സന്തോഷത്തിലാണ് നീയുള്ളതെന്ന് തോന്നുന്നു. നീ കൂടുതല്‍ സുന്ദരിയായിട്ടാണ് ഇപ്പോള്‍ കാണപ്പെടുന്നത്. കുട്ടികള്‍ നിന്റെ മുഖത്ത് ചുംബിക്കുന്നത് കൊണ്ട് ഈ ദിവസങ്ങളിലൊന്നും മേക്കപ്പിട്ട് നിന്നെ കണ്ടിട്ടില്ല. എന്നിട്ടും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിന്നെ കണ്ടതിനെക്കാളും സുന്ദരിയായിട്ടാണ് ഞാനിപ്പോള്‍ കാണുന്നത്.

  ഇപ്പോള്‍ നിന്റെ മുഖത്ത് കാണുന്ന ഈ പുഞ്ചിരിയും സന്തോഷവും ഇനി മുതല്‍ സ്ഥിരമായി കാണുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഞാനും നടത്തും. അതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും. എനിക്കൊരു സ്ഥിരത വന്നതായി തോന്നുന്നു. ജീവിതം മനോഹരമാണെന്ന് തോന്നുന്നു. സംതൃപ്തിയും നന്ദിയുമുണ്ട്. നിന്റെ എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മളും കുഞ്ഞുങ്ങളുടെ കൂടെ വളരുകയാണ്.

  നമ്മളെല്ലാവരും ഇതിനെതിരെ പോരാടാന്‍ പഠിക്കുകയാണ്. അതോടൊപ്പം ഇവിടെ യുദ്ധം ചെയ്യുന്നത് ആസ്വദിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും പ്രപഞ്ചത്തിന്റെ സാക്ഷ്യവും ഉപയോഗിച്ച് അത്ഭുതകരമായ ജീവിതം ഉണ്ടാക്കാം. ഇപ്പോഴും എന്നന്നേക്കും എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി, എന്റെ തങ്കമേ, എപ്പോഴും നീയെന്റെ ഉയിരും ഉലകവും നീയാണ്. പിറന്നാള്‍ ആശംസകള്‍ നയന്‍താര, നീയെന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ്...' എന്നും പറഞ്ഞാണ് വിഘ്‌നേശ് ശിവന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  English summary
  Vignesh Shivan's Romantic Note About Wife Nayanthara On Her First Birthday After Marriage Goes Viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X