നയന്‍താരയും വിഘ്‌നേഷ് ശിവനും അമേരിക്കയില്‍! എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു! ചിത്രങ്ങള്‍ വൈറല്

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരറാണി, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും താരത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. മലയാളത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു നയന്‍സ്, ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളിലും താരം ഇടംനേടിയിരുന്നു. സംവിധായകനായ വിഘ്‌നേഷ് ശിവയും നയന്‍സും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രിയതമയുടെ പിറന്നാളാഘോഷം വിപുലമായി ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

അമേരിക്കയില്‍ വെച്ചാണ് നയന്‍താര പിറന്നാളാഘോഷിച്ചത്. ആഘോഷത്തിനൊപ്പമായി വിഘ്‌നേഷ് പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും വൈറലായി മാറിയിരുന്നു. എന്റെ ജീവിതത്തിലെ പ്രണയത്തിന് ആശംസകള്‍, എപ്പോഴുമെന്നത് പോലെ സത്യസന്ധത, ധീരത, അച്ചടക്കം, ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ദൈവഭയവും നിലനിര്‍ത്തുക. ജീവിതത്തിലും തൊഴിലിലും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ നിനക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ നിനക്കൊപ്പമായിരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്.

vignesh shivans special wishes to nayanthara instagram post viral

എപ്പോഴും തന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സെന്നും വിഘ്‌നേഷ് ശിവന്‍ കുറിച്ചിട്ടുണ്ട്. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും സംവിധായകന്‍ പോസ്റ്റ് ചെയ്തിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവഇവരുടെ വിവാഹം എന്നാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്‌നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസറ്റ് കാണാം.

ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യത്തില്‍ വേദന! വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X