For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താര വൈകാതെ അമ്മയാവും; അതിനുള്ള പരിശീലനം തുടങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും. ഇക്കഴിഞ്ഞ ജൂണില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയിലാകെ തരംഗമായ വിവാഹ വാര്‍ത്തയായിരുന്നു ഇത്. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരും വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ യാത്രകളിലായിരുന്നു.

  ഇപ്പോഴിതാ വിഘ്‌നേശ് ശിവന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചിരിക്കുകയാണ് നയന്‍സ്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇതിനിടെ നയന്‍താര വൈകാതെ അമ്മയായേക്കും എന്ന സൂചനകള്‍ നല്‍കി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ്.

  സാധാരണ നയന്‍താരയും വിഘ്‌നേശ് ശിവനും മാത്രമാണ് പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ളത്. ഇത്തവണ കുടുംബത്തിനൊപ്പം ചേര്‍ന്നായിരുന്നു ആഘോഷം. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ രസകരമായൊരു ഫോട്ടോ വിക്കി പങ്കുവെച്ചത്. ചിത്രത്തില്‍ വിഘ്‌നേശും നയന്‍താരയും മൂന്ന് കുട്ടികളുമാണുള്ളത്. അവരുടെ മുഖം ഇമോജി കൊണ്ട് മറച്ച് വെച്ചിരിക്കുകയാണ് താരം.

  Also Read: ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ കാമുകി ഇട്ടിട്ട് പോയി; എന്റെ നാണമാണ് അതിന് കാരണമെന്ന് അക്ഷയ് കുമാര്‍

  കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരദമ്പതിമാര്‍. അത്രമാത്രമേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളു. എന്നാല്‍ ഫോട്ടോയുടെ ഒപ്പം നല്‍കിയ ക്യാപ്ഷനില്‍ ഭാവിയില്‍ മാതാപിതാക്കളാവാന്‍ പോവുന്നതിനെ പറ്റിയുള്ള സൂചനയാണ് വിക്കി നല്‍കിയതെന്ന് വ്യക്തമാവും. 'കുട്ടികളുടെ കൂടെ കുറച്ച് സമയം, ഭാവിയിലേക്ക് പരിശീലനം നടത്തുന്നതാണ്' എന്നും കൂടി വിക്കി എഴുതിയിരിക്കുകയാണ്.

  Also Read: എന്റെ അച്ഛനല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ; ജീവിതം തകര്‍ത്തത് അച്ഛനാണ്, ഇതൊരു മധുരപ്രതികാരമെന്ന് വനിത വിജയ്കുമാർ

  അതിനര്‍ഥം വൈകാതെ നയന്‍താരയും ഒരു അമ്മയാവുമെന്നല്ലേ എന്ന ചോദ്യം ഉയര്‍ന്നു. വളരെ വൈകി വിവാഹം കഴിച്ച സ്ഥിതിയ്ക്ക് കുട്ടികളുണ്ടാവുന്നതിന് അധികകാലം കാത്തിരിക്കില്ലെന്നും താരദമ്പതിമാര്‍ വേഗം തന്നെ അതിനൊരുങ്ങുമെന്നുമാണ്. എന്തായാലും കുറേ കാലമായി ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഓരോ വാര്‍ത്തകളായി പുറത്ത് വരുന്നതിന്റെ ത്രില്ലിലാണ് ഏവരും.

  Also Read: മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷം

  എട്ട് വര്‍ഷത്തോളം നീണ്ട പ്രണയമാണ് ഇരുവരും തമ്മിലുള്ളത്. നയന്‍താര കൂടെ വന്നതിന് ശേഷം തന്റെ എട്ടാമത്തെ ജന്മദിനമാണിതെന്ന് വിഘ്‌നേശ് പറഞ്ഞിരുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി താരങ്ങള്‍ അടുപ്പത്തിലാവുന്നത്. പെട്ടെന്ന് പ്രണയമായി മാറിയതോടെ വിവാഹം കഴിക്കാനും തീരുമാനിച്ചു. പലപ്പോഴായി താരങ്ങള്‍ വിവാഹിതരായെന്ന അഭ്യൂഹം പ്രചരിച്ചെങ്കിലും അതൊന്നും സത്യമല്ലെന്ന് ഈ വര്‍ഷമാണ് വ്യക്തമായത്.

  കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര അഭിനയിച്ച സിനിമ. ഏപ്രില്‍ അവസാന ആഴ്ച ഈ സിനിമ റിലീസ് ചെയ്തു. അതിന് ശേഷമാണ് താരങ്ങള്‍ വിവാഹത്തിലേക്ക് കടക്കുന്നത്. സിനിമയിലെ തിരക്കുകള്‍ കാരണമാണ് വിവാഹം വൈകുന്നതെന്ന് മുന്‍പ് വിക്കി പറഞ്ഞിരുന്നു.

  Read more about: nayanthara vignesh shivan
  English summary
  Vignesh Shivan Say He And Wife Nayanthara Are Practiced Parenting For The Future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X