For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവർക്കും അതിൽ സന്തോഷമല്ല; ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായതിന് പിന്നാലെ വിഘ്നേശ് ശിവൻ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളാണ് സംവിധായകൻ വിഘ്നേശ് ശിവനും നടി നയൻതാരയും. 2015 ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഏറെനാൾ നീണ്ടു പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തങ്ങളുടെ വിവാഹ ചടങ്ങുകൾ ആഘോഷ പൂർവം നടത്തിയത്.

  അടുത്തിടെ സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം ഇരുവരും 2016 ൽ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാടക ​ഗർഭ ധാരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെയാണ് താരങ്ങൾക്ക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വന്നത്. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് താരങ്ങൾക്ക് ഇക്കാര്യം വെളിപ്പെടുത്തേണ്ടി വരുന്നത്. അന്വേഷണത്തിൽ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

  Also Read: '28 വർഷവും കൃത്യമായി ആ കാര്യം മാത്രം മറന്നു, സിന്ധു അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു'; കൃഷ്ണ കുമാർ!

  വിഘ്നേശ് ശിവനാണ് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ​ഗർഭധാരണം നടത്തിയെന്ന പേരിൽ നയൻതാരയെ ഒരു വിഭാ​ഗം കുറ്റപ്പെടുത്തുകയും ചെയ്തു. ആഴ്ചകളോളം സോഷ്യൽ മീഡിയയിൽ വിഷയം ചർച്ച ആയി നിലനിന്നു.

  ഇപ്പോൾ വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ് ചർച്ചയാവുന്നത്. നിങ്ങളുടെ 'സന്തോഷ വാർത്തകൾ നിങ്ങളുടെ പക്കൽ തന്നെ സൂക്ഷിക്കുക. അതിൽ എല്ലാവരും യഥാർത്ഥത്തിൽ അത്ര സന്തോഷത്തിലല്ല,' വിഘ്നേശ് ശിവൻ പങ്കുവെച്ച വരികൾ ഇങ്ങനെ.

  Also Read: ഗോഡ്‌ഫാദറിൽ നിന്ന് സൂപ്പർതാരം പിന്മാറിയപ്പോൾ വന്നതാണ് കനക; ആളെ കണ്ടപ്പോൾ ടെൻഷനായി, കാരണം!: സിദ്ദിഖ് പറയുന്നു

  വാട​ക ​ഗർഭധാരണം വഴി ഇരട്ടക്കുട്ടികളെ സ്വീകരിച്ചതിനെതിരെ സൈബറാക്രമണങ്ങൾ വരുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേശ് ശിവൻ തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  നയൻതാരയുമായി വിഘ്നേശ് പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരക്കുന്നത് ഇദ്ദേഹ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ശേഷമാണ്. നയൻതാരയ്ക്കൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്.

  ദീപാവലി ദിനത്തിൽ നയൻതാരയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ആശംസകൾ നേർന്നുള്ള വീഡിയോയും വിഘ്നേശ് ശിവൻ പങ്കുവെച്ചിരുന്നു. നയൻതാരയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടില്ല. നടിയെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും പങ്കുവെക്കാറ് വിഘ്നേശ് ശിവനാണ്. വരുന്ന നവംബർ 18ാം തിയതി നയൻതാരയുടെ പിറന്നാൾ ആണ്.

  പിറന്നാൾ ദിന ആഘോഷത്തിന്റെ ചിത്രങ്ങളും പതിവായി പങ്കുവെക്കാറ് വിഘ്നേശ് ശിവനാണ്. 38ാം വയസ്സിലേക്ക് കടക്കുകയാണ് നയൻതാര. പൊതുവെ തന്റെ പിറന്നാൾ ദിനം താരം വലിയ ആഘോഷമാക്കാറുണ്ട്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യ പിറന്നാളുമാണിത്.

  അതേസമയം ഇത്തവണത്തെ പിറന്നാളിന് പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് നയൻതാരയുടെ തീരുമാനം. രണ്ട് കൈക്കുഞ്ഞുങ്ങളെയും കൊണ്ട് നിലവിൽ യാത്ര പോവുന്നത് ബുദ്ധിമുട്ടാണ്.

  അതിനാൽ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ചെറിയ തോതിൽ ആഘോഷിക്കാനാണ് നയൻതാരയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. അടുത്തിടെ വിഘ്നേശ് ശിവന്റെ പിറന്നാൾ ദുബായിൽ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷമാക്കിയിരുന്നു.

  നിലവിൽ കരിയറിന്റെ തിരക്കുകളിലാണ് നയൻതാര. ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ ആണ് നയൻസിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്ന സിനിമ. ഉടനെ സിനിമയുടെ അടുത്ത ഷെഡ്യൂലിലേക്ക് നയൻസ് കടക്കും. അറ്റ്ലി ആണ് സിനിമയുടെ സംവിധായകൻ. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡ് എന്ന സിനിമയിലും നയൻതാര ആണ് നായിക. പൃഥിരാജ് ആണ് സിനിമയിലെ നായകൻ.

  Read more about: vignesh shivan nayanthara
  English summary
  Vignesh Shivan Says Not Everyone Is Happy On Your Good News; Nayanthara's Husband's Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X