For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളുടെ ലോകം വലുതാണെങ്കില്‍ എപ്പോഴും പുഞ്ചിരിക്കും'; ഇണക്കുരുവികളായി നയന്‍താരയും വിഘ്‌നേഷ് ശിവനും

  |

  തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരാകുന്ന ഇരുവരുടെയും വിശേഷങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ മാധ്യമങ്ങള്‍ നിറയെ. വരുന്ന ജൂണ്‍ 9-ാം തീയതി തിരുപ്പതിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും വിവാഹം സംഘടിപ്പിക്കുക. സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷന്‍ മാലിദ്വീപില്‍ വെച്ചു നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴകത്തിന്റെ പ്രണയജോടികളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷ് ശിവന്‍ മിക്കപ്പോഴും തന്റെ പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പിറന്നാളുകളിലും മറ്റ് വിശേഷ അവസരങ്ങളും എല്ലാം തന്നെ ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. തങ്കമേ എന്ന് സ്‌നേഹത്തോടെ അഭിസംബോധന ചെയ്താണ് പലപ്പോഴും ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.

  വിഘ്‌നേഷ് ശിവന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുമ്പോഴും വിക്കി തന്റെ പ്രേമഭാജനത്തിന്റെ മുഖത്ത് നിന്നും കണ്ണ് മാറ്റിയിട്ടില്ല. അവളെ നോക്കി നിര്‍ത്താതെ പുഞ്ചിരിക്കുന്ന വിഘ്‌നേഷ് തന്റെ സ്‌നേഹം ഇനിയും പറഞ്ഞുതീര്‍ത്തിട്ടില്ല എന്ന ഭാവത്തോടെയാണ് നയന്‍താരയെ നോക്കി നില്‍ക്കുന്നത്.

  'നിങ്ങളുടെ ഹൃദയം വലുതാണെങ്കില്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ പുഞ്ചിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിഘ്‌നേഷിന്റെ പുതിയ ചിത്രം കാത്തുവാക്കുളെ രണ്ടു കാതലിലെ നാന്‍ പിഴൈ എന്ന ഗാനത്തിന്റെ ആദ്യ വരികളും ചേര്‍ത്തിട്ടുണ്ട്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. കാഷ്വല്‍ വസ്ത്രങ്ങളില്‍ സൂപ്പര്‍ കൂളായിരുന്നു ഇരുവരും.

  വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളെ രണ്ടു കാതല്‍ അടുത്തിടെയാണ് തീയറ്ററുകളില്‍ റിലീസായത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്ത, നയന്‍താര എന്നിവരായിരുന്നു നായികമാര്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

  കഴിഞ്ഞ ദിവസം വിഘ്‌നേഷും നയന്‍താരയും തിരുപ്പതിയിലും തുടര്‍ന്ന് അഹമ്മദ് നഗറിലെ ഷിര്‍ദിയിലും അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു.
  'ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതും ചോദിച്ചതും ഒരു ബ്ലോക്ക്ബസ്റ്ററിനു വേണ്ടിയാണ്. അതു നിങ്ങള്‍ തന്നു. നിങ്ങളുടെ അനുഗ്രഹത്തിനും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞങ്ങള്‍ക്കു വേണ്ടത് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും മാത്രം,' എന്നാണ് തിരുപ്പതി ക്ഷേത്രത്തിനരികെ നയന്‍താരയുടെ കൈ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിഘ്‌നേഷ് കുറിച്ചത്.

  ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ നയന്‍താരയും വിഘ്‌നേഷും തീയറ്ററിലും എത്തിയിരുന്നു. ഇരുവര്‍ക്കും ഒപ്പം വിജയ് സേതുപതിയും ഉണ്ടായിരുന്നു. തിയേറ്ററില്‍ എത്തിയ നയന്‍താരയും വിഘ്‌നേഷും വിജയ് സേതുപതിയും കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.

  കഴിഞ്ഞ ദിവസം 'കാത്തുവാക്കുളെ
  രണ്ടു കാതല്‍' വലിയ വിജയമാകുന്നതില്‍ നയന്‍താര നല്‍കിയ പിന്തുണയെക്കുറിച്ച് വിഘ്‌നേഷ് വാചാലനായിരുന്നു. 'പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നല്‍കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു. നീ എന്നോടൊപ്പം നിന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു...ഇതെല്ലാം നടന്നതും ഈ സിനിമ പൂര്‍ത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ...നീയാണ് എനിക്ക് ഈ വിജയം. എന്റെ കണ്‍മണി.', വിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  Kaathuvaakula Rendu Kaadhal Movie Review | Vijay Sethupathy | Nayathara | Samantha

  'നീ സ്‌ക്രീനില്‍ തിളങ്ങുന്നത് കാണാന്‍.. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിന്നില്‍നിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാണ്. നമ്മള്‍ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകള്‍ ഇനിയും ചെയ്യും,' വിഘ്‌നേഷ് കുറിപ്പില്‍ പറയുന്നു.

  നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് താരജോടികള്‍ വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും നയന്‍താരയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു. അന്നു മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് മുന്‍പായി തന്നെ വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നയന്‍താര തന്നെയാണ് അജിത്തിന്റെ നായികയായി എത്തുന്നത്.

  English summary
  Vignesh Shivan shared a new lovely picture with Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X